വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ ഭീഷണി; ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണില്‍നിന്നും ഇന്ത്യന്‍ താരങ്ങള്‍ പിന്മാറി

ന്യൂഡല്‍ഹി: കൊറോണ വൈറസ് അതിവേഗം വ്യാപിക്കുന്നതിനിടെ കായിക താരങ്ങളും രോഗബാധ ആശങ്കയില്‍. ഒളിമ്പിക്‌സിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകളും ടൂര്‍ണമെന്റുകളുമെല്ലാം ഇന്ത്യന്‍ കായിക താരങ്ങള്‍ ഒഴിവാക്കുകയാണ്. ആരോഗ്യത്തിനാണ് പ്രാധാന്യമെന്നും മത്സരങ്ങള്‍ക്ക് അതിനുശേഷം പ്രാധാന്യം നല്‍കിയാല്‍ മതിയെന്നുമാണ് താരങ്ങളുടെ നിലപാട്. പരിശീലകരും ഇത് ശരിവെക്കുന്നു.

കോറോണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ നടക്കാനിരിക്കുന്ന ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍നിന്നും ഇന്ത്യന്‍ താരങ്ങള്‍ പിന്മാറുകയും ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ പുരുഷ ഡബിള്‍സ് താരങ്ങളായ സാത്വിക് സായ്‌രാജ് റെങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി സഖ്യമാണ് ചാമ്പ്യന്‍ഷിപ്പില്‍ കളിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. മാര്‍ച്ച് 11 മുതല്‍ 15വരെ ഇംഗ്ലണ്ടിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. എച്ച് എസ് പ്രണോയ്, സമീര്‍ വര്‍മ, സൗരഭ് വര്‍മ, മനു അത്രി, സുമീത് റെഡ്ഡി എ്ന്നിവരും ഇംഗ്ലണ്ടിലെത്തില്ല.

ലോകകപ്പ് കളിച്ച മുന്‍ ഫുട്‌ബോള്‍ താരത്തിന് കൊറോണലോകകപ്പ് കളിച്ച മുന്‍ ഫുട്‌ബോള്‍ താരത്തിന് കൊറോണ

hspranoy

തങ്ങള്‍ പരിശീലകരുമായി സംസാരിച്ചിരുന്നതായി ചിരാഗ് ഷെട്ടി പറഞ്ഞു. ചില കളിക്കാരുടെ രക്ഷിതാക്കള്‍ക്കും ആശങ്കയുണ്ട്. റിസ്‌കെടുക്കേണ്ടെന്നാണ് ഇപ്പോഴത്തെ തീരുമാനമെന്നും താരം വ്യക്തമാക്കി. സൈന നേവാള്‍, കെ ശ്രീകാന്ത് എന്നിവര്‍ കളിക്കുന്നുണ്ട്. പിവി സിന്ധു, സായ് പ്രണീത് തുടങ്ങിയവരും യാത്ര മാറ്റിവെച്ചിട്ടില്ല. ടൂര്‍ണമെന്റ് നടക്കുമോ എന്ന കാര്യത്തിലും അന്തിമ തീരുമാനമായിട്ടില്ല. കോറോണ വ്യാപിച്ച രാജ്യങ്ങളില്‍നിന്നും ഒട്ടേറെ കളിക്കാര്‍ എത്തേണ്ടതിനാല്‍ മാറ്റിവെച്ചേക്കുമെന്ന് അഭ്യൂഹമുണ്ട്. ഇംഗ്ലണ്ടില്‍ ഇതുവരെയായി 115 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിനിടെ യൂറോപ്പില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ജൂനിയര്‍ ബാഡ്മിന്റണ്‍ ടീം അംഗങ്ങളും നാട്ടിലേക്ക് മടങ്ങി. ജര്‍മന്‍ ഓപ്പണ്‍ കളിക്കാനെത്തിയവരാണ് നേരത്തെ തീരുമാനിച്ചതിലും മുന്‍പ് ഇന്ത്യയിലേക്ക് മടങ്ങിയത്.

Story first published: Friday, March 6, 2020, 11:57 [IST]
Other articles published on Mar 6, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X