Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചൈന ഓപണ്‍ ബാഡ്മിന്റണ്‍: സൈന പുറത്ത്, കശ്യപും പ്രണീതും രണ്ടാം റൗണ്ടില്‍

ബെയ്ജിങ്: ചൈന ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യക്ക് തിരിച്ചടി. വനിതാ സിംഗിള്‍സില്‍ സിന്ധുവിന് പിന്നാലെ സൈന നെഹ്്‌വാളും ആദ്യ റൗണ്ടില്‍ പുറത്തായി. ലോക റാങ്കിങ്ങില്‍ ഒമ്പതാം സ്ഥാനക്കാരിയായ സൈനയെ 22ാം റാങ്കുകാരിയായ ചൈനയുടെ യാന്‍ യാന്‍ കായിയാണ് പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സൈന തോല്‍വി സമ്മതിച്ചത്. ചൈനീസ് താരത്തിനോട് മികച്ച പോരാട്ടം പുറത്തെടുക്കാന്‍ പോലും സൈനയ്ക്കായില്ല. സ്‌കോര്‍ 21-9,21-12.

അതേ സമയം പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ പ്രതീക്ഷ നിലനിര്‍ത്തി പി കശ്യപും സായ് പ്രണീതും രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. 43 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവില്‍ തായ്‌ലന്‍ഡിന്റെ സിതികോം തമ്മാസിനെയാണ് കശ്യപ് പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു കശ്യപിന്റെ ജയം. സ്‌കോര്‍ 21-14,21-13. അതേ സമയം ലോക ചാമ്പ്യന്‍ഷിപ്പിലെ വെങ്കല മെഡല്‍ ജേതാവായ സായ് പ്രണീത് ഇന്തോനേഷ്യയുടെ തോമി സുഗിയാര്‍ട്ടോയെ തോല്‍പ്പിച്ചാണ് രണ്ടാം റൗണ്ടില്‍ കടന്നത്. 52 മിനുട്ട് നീണ്ട മൂന്ന് സെറ്റ് പോരാട്ടത്തിനൊടുവിലാണ് പ്രണീതിന്റെ ജയം.

chinaopensaina

ആദ്യ സെറ്റ് കൈവിട്ട പ്രണീത് ഉജ്ജ്വല തിരിച്ചുവരവിലൂടെ രണ്ടും മൂന്നും സെറ്റ് സ്വന്തമാക്കി. സ്‌കോര്‍ 15-21,2112-21-10. അതേ സമയം സമീര്‍ വര്‍മ ആദ്യ റൗണ്ടില്‍ പുറത്തായി. ഹോങ്കോങ്ങിന്റെ ചീക്ക് യു ലീയോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സമീര്‍ തോറ്റത്. സ്‌കോര്‍ 21-18,21-18. മിക്‌സിഡ് ഡബിള്‍സില്‍ പ്രണവ് ജെറി ചോപ്ര-സിക്കി റെഡ്ഡി സഖ്യം ആദ്യ റൗണ്ടില്‍ പുറത്തായി. ചൈനീസ് തായ് പെയുടെ വാങ് ചീ ലിന്‍-ചെങ് ചീ യാ സഖ്യത്തോടാണ് ഇന്ത്യന്‍ സഖ്യത്തിന്റെ തോല്‍വി.സ്‌കോര്‍ 21-14,21-14.

Story first published: Wednesday, November 6, 2019, 16:35 [IST]
Other articles published on Nov 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+