Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മോശം ഫോമില്‍ സൈന; ചൈന ഓപ്പണില്‍ പുറത്ത്; സിന്ധുവിന് മുന്നേറ്റം

ചാങ്ഷൗ: ഇന്ത്യന്‍ വനിതാ ബാഡ്മിന്റണ്‍ താരം സൈന നേവാള്‍ ചൈന ഓപ്പണ്‍ വേള്‍ഡ് ടൂര്‍ സൂപ്പര്‍ 1000 ടൂര്‍ണമെന്റിലെ ആദ്യ റൗണ്ടില്‍ പുറത്തായി. ചൈനയിലെ ചാങ്ഷൗവില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ കൊറിയന്‍ താരം സങ് ജി ഹ്യൂന്‍ ആണ് സൈനക്ക് മടക്കടിക്കറ്റ് നല്‍കിയത്. സ്‌കോര്‍ 22-20, 8-21, 14-21. ആദ്യ സെറ്റ് പൊരുതി നേടിയെങ്കിലും പിന്നീടുള്ള രണ്ടു സെറ്റുകളിലും സൈനയ്ക്ക് കളിയില്‍ തിരിച്ചുവരാനായില്ല. ചൈന ഓപ്പണ്‍ മുന്‍ ചാമ്പ്യന്‍ കൂടിയാണ് സൈന.

PV Sindhu

അതേസമയം, ഇന്ത്യയുടെ മറ്റൊരു വനിതാ താരം പി വി സിന്ധു തന്റെ ആദ്യ കളിയില്‍ ജയിച്ച് പ്രീക്വാര്‍ട്ടറിലെത്തി. ജപ്പാന്‍ താരം സയേന കവാക്കാമിയെ 21-15, 21-13 എന്നിങ്ങനെ ആധികാരികമായിട്ടായിരുന്നു സിന്ധുവിന്റെ വിജയം. അടുത്തിടെ നടന്ന ജപ്പാന്‍ ഓപ്പണില്‍ സെമിയില്‍ കടക്കാന്‍ കഴിയാതിരുന്ന സിന്ധു 2016ലെ ചൈന ഓപ്പണ്‍ ചാമ്പ്യന്‍ കൂടിയാണ്.

രണ്ടു സെറ്റുകളിലും നിലയുറപ്പിച്ച് കളിക്കാന്‍ സിന്ധു എതിരാളിയെ അനുവദിച്ചില്ല. കളിയുടെ എല്ലാ മേഖലയിലും ആധിപത്യം സ്ഥാപിച്ചാണ് സിന്ധു അടുത്ത റൗണ്ടിലെത്തിയത്. പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ മനു അത്രി, സുമീത് റെഡ്ഡി സഖ്യം ചൈനീസ് തായ്‌പേയ് താരങ്ങളായ ലിയോ മിന്‍ ചുന്‍, സു ചിങ് ഹെങ് ജോഡികളെ 13-21, 21-13, 21-12 എന്ന നിലയില്‍ തോല്‍പ്പിച്ചും പ്രീക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്.

Story first published: Tuesday, September 18, 2018, 14:28 [IST]
Other articles published on Sep 18, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+