വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍; മുന്‍ ഒളിമ്പിക്‌സ് ചാമ്പ്യനെ തകര്‍ത്ത് സിന്ധു, സായ് പ്രണീതിനും ജയം

ചാങ്ഷൗ: ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ റൗണ്ടില്‍ ചൈനയുടെ ലീ സുറേയിയെ തോല്‍പ്പിച്ച് സിന്ധുവിന് മികച്ച തുടക്കം. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സിന്ധുവിന്റെ വിജയം. സ്‌കോര്‍ 21-18, 21-12. രണ്ട് സെറ്റിലും എതിരാളിയേക്കാള്‍ ഏറെ മുന്നില്‍നില്‍ക്കുന്ന പ്രകടനമാണ് ലോക ചാമ്പ്യനായ സിന്ധു പുറത്തെടുത്തത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ വിജയിച്ചശേഷം സിന്ധു കളിക്കിറങ്ങിയ ആദ്യ മത്സരമാണിത്.

ആദ്യ സെറ്റില്‍ 4-0 എന്ന നിലയില്‍ തുടങ്ങിയ സിന്ധുവിനെ 8-8 എന്ന നിലയില്‍ ലീ സുറേയി ഒപ്പം പിടിച്ചെങ്കിലും പിന്നീട് തുടര്‍ച്ചയായ പോയന്റുകള്‍ നേടി സിന്ധു മുന്നേറുകയായിരുന്നു. 20-15 എന്ന സ്‌കോറില്‍വെച്ച് സുറേയി വീണ്ടും തുടര്‍ച്ചയായി മൂന്ന് പോയന്റ് നേടി. എന്നാല്‍, ഒപ്പമെത്താനുള്ള ചൈനീസ് താരത്തിന്റെ ശ്രമം വിഫലമാക്കി സിന്ധു സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റിന്റെ തുടക്കത്തില്‍ സുറേയി നാലു പോയന്റിന്റെ ലീഡ് നേടിയിരുന്നു. പതിയെ താളം കണ്ടെത്തിയ സിന്ധു തുടര്‍പോയന്റുകളിലൂടെ സെറ്റും മാച്ചും സ്വന്തമാക്കി.

ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പ്: വിനേഷ് ഫോഗട്ടിന് ഒളിമ്പിക്‌സ് യോഗ്യത, ഒരു ജയം അകലെ വെങ്കലംലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പ്: വിനേഷ് ഫോഗട്ടിന് ഒളിമ്പിക്‌സ് യോഗ്യത, ഒരു ജയം അകലെ വെങ്കലം

pvsindhu

മറ്റൊരു മത്സരത്തില്‍ ബി സായ് പ്രണീതും രണ്ടാം റൗണ്ട് ഉറപ്പിച്ചു. തായ്‌ലന്‍ഡ് താരം സുപന്യു അവിങ്‌സനോനിനെ ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്കാണ് പ്രണീത് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 21-19, 21-23, 21-14. പുരുഷ ഡബിള്‍സില്‍ സാത്വിക് സായ്‌രാജ് റെങ്കിറെഡ്ഡി, ചിരാഗി ഷെട്ടി സംഖ്യം കാനഡയുടെ ജേസണ്‍ ആന്റണി, യകുറ സഖ്യത്തെ തോല്‍പ്പിച്ചു. സ്‌കോര്‍ 21-7, 21-18. അതേസമയം, സൈന നേവാള്‍ ആദ്യ റൗണ്ടില്‍ പുറത്തായി. തായ്‌ലന്‍ഡിന്റെ ബുസാനന്‍ ഓങ്ബാംറങ്ഫാനോടാണ് സൈന അടിയറവ് പറഞ്ഞത്. സ്‌കോര്‍ 10-21, 17-21. രണ്ട് സെറ്റിലും എതിരാളിക്ക് ഭീഷണിയുയര്‍ത്താന്‍ ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവിന് കഴിഞ്ഞില്ല.

Story first published: Wednesday, September 18, 2019, 14:13 [IST]
Other articles published on Sep 18, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X