Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍; പ്രണീതും കശ്യപും പുറത്ത്, അത്ഭുതംകാട്ടി വീണ്ടും ഡബിള്‍സ് സഖ്യം

ഫുഷൗ: ഫുഷൗ ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ സിംഗിള്‍സ് പ്രതീക്ഷകള്‍ അവസാനിച്ചു. വനിതകള്‍ക്ക് പിന്നാലെ പുരുഷ വിഭാഗത്തിലും എല്ലാ താരങ്ങളും പുറത്തായി. വ്യാഴാഴ്ച നടന്ന മത്സരത്തില്‍ സായ് പ്രണീതും പി കശ്യപുമാണ് പുറത്തായത്. അതേസമയം, ഡബിള്‍സില്‍ ഇന്ത്യന്‍ താരങ്ങളായ സാത്വിക്‌സായ് രാജ് റങ്കിറെഡ്ഡി ചിരാഗ് ഷെട്ടി സഖ്യം ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.

വ്യാഴാഴ്ച ആദ്യം കളത്തിലിറങ്ങിയ കശ്യപ് ഡെന്മാര്‍ക്കിന്റെ വിക്ടര്‍ അക്‌സെല്‍സെന്നിനോടാണ് പരാജയപ്പെട്ടത്. സ്‌കോര്‍ 13-21, 19-21. ആദ്യ സെറ്റില്‍ എളുപ്പം കീഴടങ്ങിയ കശ്യപ് രണ്ടാം സെറ്റില്‍ തിരിച്ചുവരുമെന്ന് തോന്നിച്ചെങ്കിലും ജയം സ്വന്തമാക്കാനായില്ല. ഡെന്മാര്‍ക്കിന്റെ തന്നെ ആന്‍ഡേഴ്‌സ് ആന്റോന്‍സനെതിരെയാണ് പ്രണീതിന്റെ തോല്‍വി. സ്‌കോര്‍ 20-22, 22-20, 20-16. ആദ്യ രണ്ട് സെറ്റിലും അവസാന സെറ്റിന്റെ പാതിയിലും പ്രണോയ് ഒപ്പത്തിനൊപ്പമുള്ള പ്രകടനമാണ് കാഴ്ചവെച്ചത്.

satwiksairajrankireddy-chiragshetty

ഇന്ത്യന്‍ പ്രതീക്ഷയായി ഇനി ഡബിള്‍സ് താരങ്ങളാണ് കളത്തിലുള്ളത്. ലോക അഞ്ചാം റാങ്കുകാരായ ജപ്പാന്റെ ഹിരോയുകി എന്‍ഡോ, യുറ്റ വതാനബി സഖ്യത്തെയാണ് ഇന്ത്യ മറികടന്നത്. സ്‌കോര്‍ 21-18, 12-23, 21-13. ഫ്രഞ്ച് ഓപ്പണില്‍ ഫൈനലില്‍ കടന്ന ഇന്ത്യന്‍ ജോഡികള്‍ മികച്ച ഫോമിലാണ് കളിച്ചുവരുന്നത്. തായ്‌ലന്‍ഡ് ഓപ്പണ്‍ ഫൈനലില്‍ ഇന്ത്യ തോല്‍പ്പിച്ച ചൈനയുടെ ലി ജന്‍ ഹുയ്, ലിയു യു ചെന്‍ സഖ്യമാണ് ക്വാര്‍ട്ടറിലെ എതിരാളികള്‍.

Story first published: Thursday, November 7, 2019, 17:14 [IST]
Other articles published on Nov 7, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+