Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗ്; ചെന്നൈ സ്മാഷേഴ്‌സിന് ജയം, കരോലിന മാരിന് തോല്‍വി

പൂണെ: പ്രീമിയര്‍ ബാഡ്മിന്‍ ലീഗ് നാലാം സീസണിലെ മത്സരത്തില്‍ ചെന്നൈ സ്മാഷേഴ്‌സ് പൂണെ 7 ഏസസിനെ 4-3 എന്ന നിലയില്‍ തോല്‍പ്പിച്ചു. പൂണെയ്ക്കുവേണ്ടി കളിക്കുന്ന മുന്‍ ലോക ഒന്നാം നമ്പര്‍താരം കരോലിന മാരിന് ജയം കണ്ടെത്താന്‍ കഴിഞ്ഞില്ല. അഞ്ചു മത്സരങ്ങളില്‍ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച് ചെന്നൈ ആധിപത്യമുറപ്പിച്ചിരുന്നു.

മിക്‌സഡ് ഡബിള്‍സില്‍ ഇംഗ്ലീഷ് ദമ്പതിമാരായ ക്രിസ്, ഗ്രാബി അഡ്‌കോക്ക് സഖ്യമാണ് പൂണെയ്ക്ക് ആദ്യജയം സമ്മാനിച്ചത്. പൂണെയുടെ വ്‌ലാഡ്മിര്‍ ഇവാനോവ്, ലിനെ സഖ്യത്തെ 15-13, 15-14 എന്ന നേരിട്ടുള്ള സഖ്യത്തില്‍ ചൈന്നൈ തോല്‍പ്പിച്ചു. മറ്റൊരു ഇംഗ്ലീഷ് താരമായ രാജീവ് ഔസേപ്പും രണ്ടാം മത്സരത്തില്‍ ജയം കണ്ടു. പൂണെയുടെ ബ്രിക് ലവര്‍ഡേസിനെ 15-6, 8-15, 15-13 എന്ന സ്‌കോറിനാണ് രാജീവ് കീഴ്‌പ്പെടുത്തിയത്.

Chennai Smashers beat Pune 7 Aces

വനിതാ സിംഗിള്‍സില്‍ പ്രതീക്ഷയുമായി ഇറങ്ങിയ കരോലിന മാരിന് കൊറിയന്‍ താരം സങ് ജി ഹ്യൂനിന് മുന്നില്‍ അടിയറവ് പറയേണ്ടിവന്നു. സ്‌കോര്‍ 15-14, 7-15, 15-13. അതേസമയം, ഒടുവില്‍ നടന്ന രണ്ടു മത്സരങ്ങളിലും ചെന്നൈ ജയം കണ്ടു. ഇവാനോവ്, ചിരാഗ്‌ഷെട്ടി സഖ്യം ചെന്നൈയുടെ ക്രിസ്, സുമീത് റെഡ്ഡി കൂട്ടുകെട്ടിനെ 15-14, 15-9 എന്ന സ്‌കോറിന് തോല്‍പ്പിച്ചപ്പോള്‍ അജയ് ജയറാം 15-13, 7-15, 11-15 എന്ന സ്‌കോറിന് വെയ് ഫെങ് ചാങ്ങിനെയും കീഴ്‌പ്പെടുത്തി.

Story first published: Friday, January 4, 2019, 9:56 [IST]
Other articles published on Jan 4, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+