വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബിഡബ്ലുഎഫ് ലോക ടൂര്‍: കെന്റോ മൊമോട്ടയ്ക്കും യു ഫി ചിന്നിനും കിരീടം

ഷാങ്ഹായ്: 2019ല്‍ ബാഡ്മിന്റണില്‍ ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ജപ്പാനീസ് പുരുഷ താരം കെന്റോ മൊമോട്ട. ബിഡബ്ല്യുഎഫ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള മൊമോട്ട 11 കിരീടമാണ് ഈ വര്‍ഷം സ്വന്തമാക്കി. ബിഡബ്ല്യുഎഫ് ലോക ടൂര്‍ ഫൈനല്‍സില്‍ ഇന്തോനേഷ്യയുടെ അന്തോണി സിനിസൂക്ക ജിന്റിങ്ങിനെ പരാജയപ്പെടുത്തിയതോടെയാണ് ഈ വര്‍ഷത്തെ 11ാം കിരീടം താരം അലമാരയിലെത്തിച്ചത്.

എട്ടാം റാങ്കുകാരനായ ഇന്തോനേഷ്യക്കാരനെതിരേ ഒന്നിനെതിരേ രണ്ട് സെറ്റിനാണ് മൊമോട്ട വിജയിച്ചത്. സ്‌കോര്‍ 17-21, 21-17, 21-14. സെമിയില്‍ തായ്്്‌വാന്റെ വാങ് സൂ വെയ്‌യെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് മൊമോട്ടയുടെ ഫൈനല്‍ പ്രവേശനം. സ്‌കോര്‍ 21-17, 21-12.

kentomomota

<strong>അയല്‍ക്കാരനേയും മകനേയും മര്‍ദ്ദിച്ചെന്നു പരാതി; മുന്‍ ഇന്ത്യന്‍ താരം പ്രവീണ്‍ കുമാര്‍ കുരുക്കില്‍</strong> അയല്‍ക്കാരനേയും മകനേയും മര്‍ദ്ദിച്ചെന്നു പരാതി; മുന്‍ ഇന്ത്യന്‍ താരം പ്രവീണ്‍ കുമാര്‍ കുരുക്കില്‍

ബിഡബ്ലുഎഫ് ടൂര്‍ ഫൈന്‍സിലെ വനിതാ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരം തായ്്‌വാന്റെ സു യിങ് തായിയെ തോല്‍പ്പിച്ച് രണ്ടാം റാങ്കുകാരി ചൈനയുടെ യൂ ഫി ചിന്‍ കിരീടം നേടി. തുല്യശക്തികളുടെ പോരാട്ടത്തില്‍ ഒന്നിനെതിരേ രണ്ട് സെറ്റിനാണ് ചൈനീസ് താരത്തിന്റെ ജയം. സ്‌കോര്‍ 12-21, 21-12, 21-17.

കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യയായിരുന്നു ഇന്ത്യന്‍ താരം പി വി സിന്ധു ഈ സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തി. ഗ്രൂപ്പ് എയില്‍ മത്സരിച്ച സിന്ധു ആദ്യ രണ്ട് മത്സരവും തോറ്റു. മൂന്നാം മത്സരത്തില്‍ ജയിച്ചെങ്കിലും പുറത്തുപോകേണ്ടി വന്നു.

Story first published: Sunday, December 15, 2019, 17:06 [IST]
Other articles published on Dec 15, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X