For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബിഡബ്ലുഎഫ് വേള്‍ഡ് ടൂര്‍: മൂന്നാം മത്സരത്തില്‍ സിന്ധുവിന് ജയം

ഹൈദരാബാദ്: ബിഡബ്ലുഎഫ് വേള്‍ഡ് ടൂര്‍ ഫൈനല്‍സ് ബാഡ്മിന്റണില്‍ നിലവിലെ ചാമ്പ്യയും ഇന്ത്യന്‍ സൂപ്പര്‍ താരവുമായി പി വി സിന്ധുവിന് ആദ്യ ജയം. ആദ്യ രണ്ട് മത്സരത്തിലും പരാജയപ്പെട്ട സിന്ധു മൂന്നാം മത്സരത്തില്‍ ഏഴാം റാങ്കുകാരിയായ ചൈനയുടെ ബിന്‍ ജിയോ ഹീയിനെയാണ് തോല്‍പ്പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ആറാം റാങ്കുകാരിയായ സിന്ധുവിന്റെ ജയം. ശ്ക്തമായ പോരാട്ടം നേരിട്ടെങ്കിലും 21-19,21-19 എന്ന സ്‌കോറിന് സിന്ധു വിജയിക്കുകയായിരുന്നു.

ആദ്യ മത്സരത്തില്‍ ജപ്പാന്റെ അക്കാനി യമഗുച്ചിയാണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്. 66 മിനുട്ട് നീണ്ട മത്സരത്തില്‍ ഒന്നിനെതിരേ രണ്ട് സെറ്റുകള്‍ക്കായിരുന്നു സിന്ധുവിന്റെ തോല്‍വി. രണ്ടാം മത്സരത്തില്‍ ലോക രണ്ടാം നമ്പര്‍ ചൈനയുടെ യു ഫീ ചിന്നാണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്. മൂന്ന് സെറ്റ് നീണ്ടു നിന്ന മത്സരത്തിലൊടുവിലായിരുന്നു സിന്ധുവിന്റെ തോല്‍വി. ആദ്യ സെറ്റില്‍ വിജയം നേടിയ ശേഷം സിന്ധു കളി കൈവിടുകയായിരുന്നു. സ്‌കോര്‍ 12-21,21-16,21-12.

pvsindhu

അതേ സമയം ജപ്പാന്റെ നവോമി ഒക്കുഹാര തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും വിജയിച്ചു. മൂന്നാം റാങ്കുകാരിയ ഒക്കുഹാര അഞ്ചാം റാങ്കുകാരിയായ തായ്‌ലന്‍ഡിന്റെ റാച്ചനോക്ക് ഇന്റനോനെയാണ് പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഒക്കുഹാരയുടെ ജയം. സ്‌കോര്‍ 21-14, 21-12. ലോക ഒന്നാം റാങ്കുകാരി തായ്്‌വാന്റെ സൂ യിങ് തായിയെ ആദ്യ മത്സരത്തില്‍ 15-21, 21-18, 21-19 എന്ന സ്‌കോറിന് ഒക്കുഹാര പരാജയപ്പെടുത്തിയിരുന്നു. രണ്ടാം മത്സരത്തില്‍ 16ാം റാങ്കുകാരിയായ തായ്‌ലന്‍ഡിന്റെ ബുസാന്‍ ഓഗ്ബര്‍മുരുന്‍ഫാനെയാണ് തോല്‍പ്പിച്ചത്. ഒക്കുഹാര തോല്‍പ്പിച്ചത്.

Story first published: Saturday, December 14, 2019, 8:45 [IST]
Other articles published on Dec 14, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+