Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബിഡബ്ല്യുഎഫ് വേള്‍ഡ് ടൂര്‍: തുടര്‍ച്ചയായ രണ്ടാം തോല്‍വി ഏറ്റുവാങ്ങി സിന്ധുവും ശ്രീകാന്തും

ബാങ്കോക്ക്: ബിഡബ്ല്യുഎഫ് വേള്‍ഡ് ടൂര്‍ ബാഡ്മിന്റന്‍ ടൂര്‍ണമെന്റിലെ ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടി. തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ തോറ്റതോടെ സൂപ്പര്‍ താരങ്ങളായ പിവി സിന്ധുവിന്റെയും കിഡംബി ശ്രീകാന്തിന്റെയും സെമി ഫൈനല്‍ സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചു. ഗ്രൂപ്പ് ബിയില്‍ മത്സരിക്കുന്ന പിവി സിന്ധു തായ്‌ലന്‍ഡിന്റെ രാചനോക്ക് ഇന്റണോണിനോടാണ് രണ്ടാം മത്സരത്തില്‍ തോറ്റത്.

രണ്ട് സെറ്റ് മാത്രം നീണ്ട മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് സിന്ധു മുട്ടുകുത്തുകയായിരുന്നു. സ്‌കോര്‍ 21-18,21-13. നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ബാഡ്മിന്റന്‍ കോര്‍ട്ടുകള്‍ സജീവമാകുമ്പോള്‍ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് സാധിക്കുന്നില്ല. തുടര്‍ച്ചയായ രണ്ടാം തവണയാണ് നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ ഇന്റണോണിനോട് സിന്ധു തോല്‍വി വഴങ്ങുന്നത്. ബിഡബ്ല്യുഎഫ് റാങ്കിങ്ങില്‍ ഇന്റണോണിനോന്‍ ആറാം സ്ഥാനത്തും പിവി സിന്ധും ഏഴാം സ്ഥാനത്തുമാണ്. ആദ്യ മത്സരത്തിലെ തോല്‍വിക്ക് ശേഷമാണ് ഇന്റണോണിനോണിന്റെ തിരിച്ചുവരവ്.

pvsindhu

ആദ്യ മത്സരത്തില്‍ ബിഡബ്ല്യുഎഫ് റാങ്കിങ്ങിലെ ഒന്നാം സ്ഥാനക്കാരി തായ് വാന്റെ സൂ യിങ് തായിയോടാണ് സിന്ധു തോറ്റത്. മൂന്ന് സെറ്റുകള്‍ നീണ്ട മത്സരത്തില്‍ 2-1നാണ് സൂ യിങ് തായി സിന്ധുവിനെ കീഴടക്കിയത്. ആദ്യ സെറ്റ് 21-19ന് സിന്ധു നേടിയപ്പോള്‍ രണ്ടാം സെറ്റ് 21-12നും മൂന്നാം സെറ്റ് 21-17നും ജയിച്ചാണ് സൂയിങ് തായി വിജയം സ്വന്തമാക്കിയത്. രണ്ടാം മത്സരത്തില്‍ സൂയിങ് പരാജയപ്പെട്ടിരുന്നു. രണ്ട് മത്സരവും തായ് ലന്‍ഡിന്റെ പോന്‍പാവി ചോച്ചുവോങ്ങാണ് ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.

ഗ്രൂപ്പ് എയില്‍ സ്പാനിഷ് സൂപ്പര്‍ താരം കരോളിന മാരിന്‍ തുടര്‍ച്ചയായ രണ്ടാം മത്സരവും വിജയിച്ച് സെമി പ്രതീക്ഷ കാത്തു. റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്തുള്ള മാരിന്‍ രണ്ടാം മത്സരത്തില്‍ ഒമ്പതാം റാങ്കുകാരി കാനഡയുടെ മിച്ചില്ലി ലീയെയാണ് തോല്‍പ്പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു കരോളിനയുടെ ജയം. സ്‌കോര്‍ 21-16,21-13.

പുരുഷ താരങ്ങളില്‍ 14ാം റാങ്ക് താരം ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് രണ്ടാം മത്സരത്തില്‍ 13ാം റാങ്കുകാരനായ തായ്‌വാന്റെ സൂ വീ വാങ്ങിനോടാണ് പരാജയപ്പെട്ടത്. മൂന്ന് സെറ്റ് മത്സരം 2-1നാണ് ശ്രീകാന്ത് കൈവിട്ടത്. ആദ്യ സെറ്റ് നേടിയ ശേഷമാണ് ശ്രീകാന്ത് കളി കൈവിട്ടത്. സ്‌കോര്‍ 21-19,9-21,19-21. ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തില്‍ മൂന്നാം റാങ്കുകാരനായ ഡെന്‍മാര്‍ക്കിന്റെ ആന്‍ഡേഴ്‌സ് അന്റോന്‍സനോടാണ് ശ്രീകാന്ത് തോറ്റത്.

Story first published: Thursday, January 28, 2021, 19:54 [IST]
Other articles published on Jan 28, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+