Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തകര്‍പ്പന്‍ ജയത്തോടെ പ്രണോയ് മുന്നോട്ട്; ഇതിഹാസ താരം ലിന്‍ ഡാനെ അട്ടിമറിച്ചു

ബാസല്‍: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ എച്ച് എസ് പ്രണോയിയുടെ കുതിപ്പ് തുടരുന്നു. രണ്ടാം റൗണ്ടില്‍ ചൈനീസ് സൂപ്പര്‍ താരം ലിന്‍ ഡാനെ അട്ടിമറിച്ച പ്രണോയ് മൂന്നാം റൗണ്ട് ടിക്കറ്റെടുത്തു.മൂന്ന് ഗെയിം നീണ്ടുനിന്ന ആവേശപ്പോരാട്ടത്തിനൊടുവിലാണ് മലയാളിയായ പ്രണോയി മിന്നും ജയം പിടിച്ചെടുത്തത്.തുടക്കം മുതല്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയ പ്രണോയ് ആദ്യ ഗെയിം 21-11ന് സ്വന്തമാക്കി. എന്നാല്‍ ലോക റാങ്കിങ്ങില്‍ 17ാം സ്ഥാനക്കാരനായ ലിന്‍ 21-13 എന്ന സ്‌കോറുമായി രണ്ടാം ഗെയിം പിടിച്ച് ഗംഭീരമായി തിരിച്ചുവന്നു.

ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മൂന്നാം റൗണ്ടില്‍ 30ാം സ്ഥാനക്കാരനായ പ്രണോയിക്ക് മുന്നില്‍ ലിന്‍ 21-7ന് അടിയറവ് പറഞ്ഞു. അഞ്ച് തവണ ലോക ചാമ്പ്യനായിട്ടുള്ള ലിന്‍ രണ്ട് തവണ ഒളിംപിക്‌സിലും കിരീടം ചൂടിയിട്ടുണ്ട്.ഇത് മൂന്നാം തവണയാണ് ലിന്നിനെ പ്രണോയ് പരാജയപ്പെടുത്തുന്നത്.ഈ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് തന്നെ തകര്‍ത്ത ലിന്നിനോടുള്ള മധുര പ്രതികാരം കൂടിയാണ് പ്രണോയിക്ക് ഈ വിജയം.

hspranoy

27കാരനായ പ്രണോയ് 2018ലെ ഗോള്‍കോസ്റ്റില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും 2016ല്‍ ഗുവാഹത്തിയില്‍ നടന്ന സൗത്ത് ഏഷ്യന്‍ ഗെയിംസിലും ഇന്ത്യക്കുവേണ്ടി സ്വര്‍ണ്ണം നേടിയിട്ടുണ്ട്.2018ല്‍ വുഹാനില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും പ്രണോയി നേടിയിട്ടുണ്ട്.

Story first published: Tuesday, August 20, 2019, 16:37 [IST]
Other articles published on Aug 20, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+