വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാഡ്മിന്റണ്‍ റാങ്കിങ്: ഒരുപടി താഴോട്ടിറങ്ങി സിന്ധു; നേട്ടം കൊയ്ത് കശ്യപ്

ലണ്ടന്‍: ഏറ്റവും പുതിയ ബിഡബ്ലുഎഫ് ബാഡ്മിന്റണ്‍ റാങ്കിങ്ങില്‍ പി കശ്യപ് നേട്ടം കൊയ്തപ്പോള്‍ പിവി സിന്ധുവിന് തിരിച്ചടി. ചൈന ഓപ്പണിലും കൊറിയ ഓപ്പണിലും കാര്യമായ നേട്ടം സ്വന്തമാക്കാന്‍ സാധിക്കാതിരുന്ന സിന്ധു അഞ്ചാം സ്ഥാനത്ത് നിന്ന് ഒരു സ്ഥാനം പിന്നോട്ടിറങ്ങി ആറാമതാണുള്ളത്. അഞ്ച് മാസത്തിന് ശേഷമാണ് സിന്ധുവിന് റാങ്കിങ്ങില്‍ തിരിച്ചടി ലഭിക്കുന്നത്. മറ്റൊരു ഇന്ത്യന്‍ വനിതാ താരമായ സൈന നെഹ്‌വാള്‍ എട്ടാം സ്ഥാനം നിലനിര്‍ത്തി.

കൊറിയ ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ പുറത്തായെങ്കിലും സൈനയുടെ റാങ്കിങ്ങില്‍ അത് പ്രതിഫലിച്ചില്ല. വനിതകളില്‍ തായ്‌പെയുടെ തായ് സു യിങാണ് ഒന്നാം സ്ഥാനത്ത്. ജപ്പാന്റെ അക്കാനി യമഗുച്ചി രണ്ടാം സ്ഥാനത്തും ചൈനയുടെ ചീന്‍ യൂ ഫീ,ജപ്പാന്റെ നവോമി ഒക്കുഹാര എന്നിവര്‍ മൂന്നും നാലും സ്ഥാനങ്ങളിലുമുണ്ട്. അതേ സമയം പുരുഷ റാങ്കിങ്ങില്‍ കശ്യപ് അഞ്ച് സ്ഥാനം ഉയര്‍ന്ന് 25ാം സ്ഥാനത്തെത്തി.

ബോള്‍ ഗേളിനെ സെക്‌സിയെന്ന് വിളിച്ചു; റഫറിക്ക് കിട്ടിയത് എട്ടിന്റെ പണിബോള്‍ ഗേളിനെ സെക്‌സിയെന്ന് വിളിച്ചു; റഫറിക്ക് കിട്ടിയത് എട്ടിന്റെ പണി

pvsindhu

കൊറിയ ഓപ്പണില്‍ നടത്തിയ ശ്രദ്ധേയ പ്രകടനമാണ് താരത്തെ തുണച്ചത്. വളരെ സന്തോഷമുണ്ടെന്നും ശാരീരിക ക്ഷമതയും കഠിനാധ്വാനവും കാത്തുസൂക്ഷിക്കാനായാല്‍ ഈ സീസണിന്റെ അവസാനത്തോടെ ആദ്യ 20നുള്ളിലേക്ക് ഉയരാന്‍ സാധിക്കുമെന്നും കശ്യപ് പിടിഐയോട് പറഞ്ഞു. മറ്റ് പുരുഷ താരങ്ങളായ കിഡംബി ശ്രീകാന്ത്,സായ് പ്രണീത്,സമീര്‍ വര്‍മ എന്നിവരും ഓരോ സ്ഥാനം മുന്നോട്ട് കയറി. യഥാക്രമം 9,12,17 എന്നിങ്ങനെയാണ് ഇവരുടെ റാങ്ക്.ജപ്പാന്റെ കെന്റോ മൊമോട്ടോയാണ് പുരുഷ സിംഗിള്‍സില്‍ ഒന്നാമത്.

Story first published: Wednesday, October 2, 2019, 8:40 [IST]
Other articles published on Oct 2, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X