വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാഡ്മിന്റണ്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സൈനയ്ക്കും പ്രണോയിക്കും വെങ്കലം

By Rajesh Mc

വുഹാന്‍: ചൈനയിലെ വുഹാനില്‍ നടക്കുന്ന ബാഡ്മിന്റണ്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങളായ സൈന നേവാളും, പിപി പ്രണോയിയും വെങ്കലം കൊണ്ട് തൃപ്തിപ്പെട്ടു. പുരുഷ വനിതാ സിംഗിള്‍സ് സെമിയില്‍ ഇരുവരും കടന്നിരുന്നെങ്കിലും ഫൈനലിലെത്താനായില്ല. ഇന്ത്യയുടെ മറ്റു താരങ്ങളായ പി വി സിന്ധുവും, കെ ശ്രീകാന്തും നേരത്തെ തന്നെ പുറത്തായിരുന്നു.

2010ലും 2016ലും സൈന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയിരുന്നു. അതേസമയം, മലയാളികൂടിയായ പ്രണോയി ഇതാദ്യമായാണ് മെഡല്‍ നേടുന്നത്. 2007ല്‍ അനൂപ് ശ്രീധര്‍ മെഡല്‍ നേടിയശേഷം ആദ്യമായാണ് പുരുഷന്മാരുടെ വിഭാഗത്തില്‍ ഇന്ത്യ ഇവിടെ മെഡല്‍ നേടുന്നതെന്ന പ്രത്യേകതകൂടിയുണ്ട്.

page

ചൈനീസ് തായ്‌പേയിയുടെ ലോക രണ്ടാം നമ്പര്‍ താരം തായ് സൂ യിങ്ങിനോടാണ് സൈന സെമിയില്‍ പരാജയപ്പെട്ടത്. രണ്ടു സെറ്റുകളിലും സൈന കടുത്ത പോരാട്ടവീര്യം പുറത്തെടുത്തെങ്കിലും മത്സരവിജയം മാറിനിന്നു. 25-27, 19-21 എന്ന സ്‌കോറിനായിരുന്നു സൈനയുടെ തോല്‍വി. ഇരുവരും തമ്മില്‍ 16 തവണ ഇതുവരെ ഏറ്റുമുട്ടിയപ്പോള്‍ സൈന കഴിഞ്ഞ എട്ടു കളികളിയിലും തോറ്റു.
ലോക പത്താം നമ്പര്‍ താരമായ പ്രണോയ് ചൈനയുടെ ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവിനോട് 16-21, 18-21 എന്ന സ്‌കോറിനാണ് പരാജയപ്പെട്ടത്. കളിയുടെ എല്ലാ മേഖലയിലും മുന്നിട്ടുനിന്ന ചൈനീസ് താരത്തിനെതിരെ കാര്യമായ ചെറുത്തുനില്‍പ് നടത്താന്‍ പ്രണോയിക്ക് കഴിഞ്ഞില്ല.

Story first published: Sunday, April 29, 2018, 10:43 [IST]
Other articles published on Apr 29, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X