Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജ്വാല ഗുട്ടയെ ആജീവനാന്തം വിലക്കണോ?

ഹൈദരാബാദ്: ജ്വാല ഗുട്ടയെ ഒതുക്കാന്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടോ? കളിക്കളത്തിലും പുറത്തും അല്‍പം ചൂടാണ് ജ്വാല ഗുട്ട. സ്വഭാവത്തിലായാലും ഗ്ലാമറിന്റെ കാര്യത്തിലായാലും അതങ്ങനെയാണ്. എന്നാലും ആജീവനാന്തം വിലക്കാന്‍ മാത്രം ജ്വാല ഗുട്ട എന്്ത കുറ്റമാണ് ചെയ്തത്?

ആജീവനാന്ത വിലക്കിനുള്ള ബാഡ്മിന്റണ്‍ ബോര്‍ഡിന്റെ ശുപാര്‍ശയ്‌ക്കെതിരെ കോടതിയിയെ സമീപിച്ചിരിക്കുകയാണ് ജ്വാല. വിലക്ക് ഏര്‍പ്പെടുത്തും മുന്‍പേ തന്നെ ടീമിലെടുക്കണ്ടെന്ന് തീരുമാനിച്ചതിനെയും താരം കോടതിയില്‍ ചോദ്യം ചെയ്്തിട്ടുണ്ട്.

ഐ ബി എല്ലില്‍ മനപ്പൂര്‍വ്വം മത്സരം വൈകിപ്പിച്ചു എന്നതാണ് ജ്വാലയ്‌ക്കെതിരായ ആരോപണം. എന്നാല്‍ ക്യാപ്റ്റനെന്ന നിലയില്‍ കാര്യങ്ങളില്‍ ഇടപെടുക മാത്രമാണ് താന്‍ ചെയ്തത് എന്ന ജ്വാലയുടെ വിശദീകരണം ബോര്‍ഡ് മുഖവിലയ്‌ക്കെടുക്കുന്നില്ല. ഇവിടെയാണ് ജ്വാല ഗുട്ടയ്ക്ക് വിവാദനായികയില്‍ നിന്നും ഒരു ഇരയുടെ പരിവേഷം കിട്ടുന്നത്.

വിലക്കിന്റെ കാരണങ്ങളും ജ്വാലയുടെ എതിര്‍വാദങ്ങളും നാള്‍വഴിയിലൂടെ

തുടക്കം ഐ ബി എല്ലില്‍

തുടക്കം ഐ ബി എല്ലില്‍

ഐ ബി എല്ലില്‍ ബംഗാ ബീറ്റ്‌സിനെതിരായ ദില്ലി സ്മാഷേഴ്‌സിന്റെ കളിയിലാണ് വിവാദങ്ങള്‍ തുടങ്ങുന്നത്. നിശ്ചയിച്ച താരത്തെ മാറ്റി മറ്റൊരു കളിക്കാരനെ ബംഗാബീറ്റ്‌സ് ഇറക്കിയത് ജ്വാല ചോദ്യം ചെയ്തതാണ് പ്രശ്‌നമായത്.

നോട്ടീസ്

നോട്ടീസ്

തര്‍ക്കം മൂലം കളി മുക്കാല്‍ മണിക്കൂറോളം വൈകി. വിഷയത്തില്‍ ജ്വാലയ്ക്ക് അച്ചടക്ക സമിതി നോട്ടീസ് നല്‍കി.

വിശദീകരണം ഇങ്ങനെ

വിശദീകരണം ഇങ്ങനെ

ദില്ലി ക്യാപ്ടനായതിനാലാണ് വിഷയത്തില്‍ ഇടപെട്ടതെന്നും അത് തന്റെ ചുമതലയാണെന്നും ജ്വാല മറുപടി നല്‍കിയെങ്കിലും അച്ചടക്ക സമിതിക്ക് അത് ബോധിച്ചില്ല.

വിലക്ക്

വിലക്ക്

അച്ചടക്ക ലംഘനത്തിന്റെ പേരില്‍ ആജീവനാന്തം വിലക്കിനുള്ള ശുപാര്‍ശയാണ് അച്ചടക്ക സമിതി നിര്‍ദ്ദേശിച്ചത്.

ടീമിന് പുറത്ത്

ടീമിന് പുറത്ത്

വിലക്ക് പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പ് തന്നെ ജ്വാല ഗുട്ട ടീമിന് പുറത്തായി. അടുത്തമാസം നടക്കുന്ന ഡെന്മാര്‍ക്ക്, ഫ്രഞ്ച് ഓപ്പണുകളില്‍ ജ്വാലയെ ടീമിലെടുത്തിട്ടില്ല.

പുകഞ്ഞ കൊള്ളി പുറത്ത്

പുകഞ്ഞ കൊള്ളി പുറത്ത്

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ ഷിപ്പിലെ വെങ്കല മെഡലിസ്റ്റും കോമണ്‍ വെല്‍ത്ത് ഗെയിംസിലെ സ്വര്‍ണ മെഡലിസ്റ്റുമാണ് ജ്വാല. പക്ഷേ പറഞ്ഞിട്ടെന്ത്, പുകഞ്ഞ കൊള്ളി പുറത്തെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ബായി.

കോടതിയില്‍

കോടതിയില്‍

വിലക്കിനെതിരെ ജ്വാല ഗുട്ട ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ബാഡ്മിന്റണ്‍ അസോസിയേഷനില്‍ നിന്ന് നീതികിട്ടില്ല എന്നുറപ്പായതിനാലാണ് കോടതിയെ സമീപിച്ചതെന്നാണ് താരത്തിന്റെ ബന്ധുക്കള്‍ വിശദീകരിക്കുന്നത്.

വിലക്കിലും വിവാദം

വിലക്കിലും വിവാദം

ജ്വാലയെ വിലക്കിയ വിവരം മാദ്ധ്യമങ്ങളെ ആദ്യം അറിയിച്ച ബായുടെ നടപടിയും വിവാദത്തിലായി. കോ്ച്ച് എസ് എം ആരിഫാണ് ഇതിനെ ചോദ്യം ചെയ്തിരിക്കുന്നത്.

മാപ്പ് പറയുമോ ജ്വാല

മാപ്പ് പറയുമോ ജ്വാല

മാപ്പുപറഞ്ഞാല്‍ വിലക്ക് പിന്‍വലിക്കാമെന്ന് അച്ചടക്ക സമിതി ഒത്തുതീര്‍പ്പിന് വന്നെങ്കിലും അത് നടക്കില്ല എന്നാണ് താരത്തിന്റെ നിലപാട്

വാശി വേണോ ജ്വാലേ?

വാശി വേണോ ജ്വാലേ?

വാശികൊണ്ട് കരിയര്‍ തന്നെ ഇല്ലാതാകും എന്ന നിലയിലാണ് ജ്വാല ഗുട്ട. അടിപിടിയും വിവാദങ്ങളും ആവശ്യത്തിനുണ്ടെങ്കിലും ഡബിള്‍സ് ടീമിന് നേട്ടങ്ങള്‍ കൊണ്ടുവന്ന താരമായിരുന്നു ഈ ഹൈദരാബാദുകാരി.

Story first published: Thursday, October 10, 2013, 11:18 [IST]
Other articles published on Oct 10, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+