മര്ഖാം: കാനഡയിലെ മര്‍ഖാമില്‍ നടന്നുവരുന്ന ലോക ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കൗമാരതാരം ലക്ഷ്യ സെന്‍ വെങ്കലമെഡല്‍ സ്വന്തമാക്കി. ടൂര്‍ണമെന്റില്‍ നാലാം സീഡായ ഇന്ത്യന്‍ താരം സെമിയില്‍ നിലവിലെ ചാമ്പ്യന്‍ തായ്ലന്‍ഡിന്റെ കന്ലാവത് വിതിദ്സരണിനോട് തോറ്റതോടെയാണ് വെങ്കലം ലഭിച്ചത്. സ്കോര്‍ 20-22, 21-16, 21-13.
മാത്യൂസ് വീണു, ആതിഥേയര്‍ പ്രതിരോധത്തില്‍; ലങ്ക-ഇംഗ്ലണ്ട് പോരാട്ടം ക്ലൈമാക്സിലേക്ക്
നേരത്തെ മലേഷ്യയുടെ ആദില്‍ ഷോലെഹിനെയാണ് ലക്ഷ്യ സെമിയില്‍ തോല്‍പ്പിച്ചത്. ഈ വര്‍ഷം ജൂലൈയില്‍ ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയ ലക്ഷ്യ കടുത്ത പോരാട്ടമാണ് സെമിയില്‍ കാഴ്ചവെച്ചത്. ഒരു മണിക്കൂറും പതിനൊന്ന് മിനിറ്റും നീണ്ടുനിന്ന മത്സരത്തില്‍ ആദ്യ സെറ്റ് നേടി ലക്ഷ്യ പ്രതീക്ഷ നിലനിര്‍ത്തിയെങ്കിലും പിന്നീട് രണ്ട് സെറ്റിലും ജയിക്കാനായില്ല.
ലോക ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് പതിനേഴുകാരനായ ലക്ഷ്യ സെന്‍. 2008ല്‍ ഇന്ത്യയുടെ സൈന നേവാള്‍ ആണ് ഈ നേട്ടം കൈവരിച്ച ആദ്യ താരം. ഇന്ത്യയുടെ ഡബിള്‍സ് പ്രതീക്ഷയായിരുന്ന വിഷ്ണു വര്ദ്ധന് ഗൗഡും ശ്രീകൃഷ്ണ സായ് കുമാറും ചേര്‍ന്ന സഖ്യം ക്വാര്‍ട്ടറില്‍ തോറ്റിരുന്നു. കൊറിയന്‍ സഖ്യമായ തായ് യങ്, ചെന്‍ വാങ് എന്നിവരോട് 11-21, 8-21 എന്ന സ്കോറിനാണ് ഇവര്‍ തോറ്റത്.