നാന്‍ജിങ്: ചൈനയിലെ നാന്‍ജിങ്ങില്‍ നടന്നുകൊണ്ടിരിക്കുന്ന ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൈന നേവാളും, കെ ശ്രീകാന്തും രണ്ടാം റൗണ്ടില്‍ കടന്നു. ആദ്യ മത്സരത്തില്‍ സൈന എതിരാളിയായ തുര്ക്കിതാരം അലിയ ദമിര്ബാഗിനെ 21-17, 21-8 എന്ന സ്കോറിന് തോല്‍പ്പിച്ചു. ശ്രീകാന്ത് അയര്‍ലന്‍ഡിന്റെ നട്ട് എന്‍ഗുയനെ 21-15, 21-16 എന്ന സ്കോറിനും കീഴ്പ്പെടുത്തി.
സ്പെയിനിന്റെ പാബ്ലോ അബിയാന്‍ ആണ് ശ്രീകാന്തിന്റെ അടുത്ത എതിരാളി. ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ താരം പ്രതീക്ഷയ്ക്കൊത്ത പ്രകടനമാണ് ആദ്യ റൗണ്ടില്‍ പുറത്തെടുത്തത്. 37 മിനിറ്റില്‍ ശ്രീകാന്ത് മത്സരം വരുതിയിലാക്കി. കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ സൈന നേവാളും മെഡല്‍ പ്രതീക്ഷ നിലനിര്‍ത്തിയാണ് രണ്ടാം റൗണ്ടിലെത്തിയത്.
ലോക ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യദിനത്തില്‍ മലയാളിയായ ഇന്ത്യന്‍ താരം എച്ച് എസ് പ്രണോയിയും, സമീര്‍ വര്‍മയും തങ്ങളുടെ മത്സരങ്ങളില്‍ ജയിച്ചു മുന്നേറിയിരുന്നു. പ്രണോയ് ന്യൂസീലന്‍ഡിന്റെ അഭിനവ് മനോട്ടയെ നേരിട്ടുള്ള ഗെയിമുകളില്‍ തോല്‍പ്പിച്ചു (21-12, 21-11).സമീര്‍ വര്‍മ ഫ്രാന്‍സിന്റെ ലൂക്കാസ് കോര്‍വിയെ 21-13, 21-10 സ്കോറില്‍ തോല്‍പ്പിച്ചു.