Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓകുഹാരയോട് പകരംവീട്ടി സിന്ധു; ലോക ബാഡ്മിന്‍ണില്‍ മെഡലുറപ്പിച്ച് സെമിയില്‍

നാന്‍ജിങ്: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യന്‍ ജപ്പാന്റെ നൊസോമി ഒകുഹാരയെ തോല്‍പ്പിച്ച് ഇന്ത്യയുടെ പിവി സിന്ധു സെമിയില്‍ പ്രവേശിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ 21-17, 21-19 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ വിജയം. കഴിഞ്ഞ വര്‍ഷം സിന്ധുവിനെ തോല്‍പ്പിച്ച് കിരീടം നേടിയ ഒകുഹാരയോടുള്ള മധുര പ്രതികാരം കൂടിയായി ഇത്.

പതിവുപോലെ ഒകുഹാര സിന്ധു പോരാട്ടത്തിന്റെ വീറും വാശിയുമെല്ലാം ലോക ചാമ്പ്യന്‍ഷിപ്പിലും ദൃശ്യമായി. നീളന്‍ റാലികളും സ്മാഷുകളും ഡ്രോപ്പ് ഷോട്ടുകളുമെല്ലാം ഇരു താരങ്ങളും പുറത്തെടുത്തു. ലോക ചാമ്പ്യന്‍ഷിപ്പിന് തൊട്ടുമുന്‍പ് നടന്ന തായ്‌ലന്‍ഡ് ഓപ്പണില്‍ സിന്ധുവിനെ ഫൈനലില്‍ തോല്‍പ്പിച്ചെത്തിയ ഓകുഹാര ആത്മവിശ്വാസത്തിലായിരുന്നു.

pvsindhuallenglandbadminton

എന്നാല്‍, അനാവശ്യ പിഴവുകളില്ലാതെ കളിച്ച സിന്ധു അര്‍ഹിച്ച വിജയമാണ് നാന്‍ജിങ്ങില്‍ നേടിയത്. ഇത് നാലാം തവണയാണ് ഇന്ത്യന്‍താരം ലോക ചാമ്പ്യന്‍ഷിപ്പിന്റെ സെമിയിലെത്തുന്നത്. ഇതോടെ സിന്ധു കുറഞ്ഞത് വെങ്കലമെഡലെങ്കിലും നേടുമെന്നുറപ്പായി. നേരത്തെ രണ്ട് വെങ്കലവും ഒരു വെള്ളിയും സിന്ധു ലോക ചാമ്പ്യന്‍ഷിപ്പുകളില്‍നിന്നും നേടിയിരുന്നു.

ജപ്പാന്റെ തന്നെ അകാനെ യമാഗുച്ചിയാണ് ശനിയാഴ്ച നടക്കുന്ന സെമിയില്‍ സിന്ധുവിന്റെ എതിരാളി. ലോക ചാമ്പ്യന്‍ഷിപ്പില്‍ സിന്ധു മാത്രമാണ് ഇപ്പോള്‍ ഇന്ത്യന്‍ താരമായി അവേശിഷിക്കുന്നത്. സൈന നേവാളും, സായ് പ്രണീതും, ഇന്ത്യയുടെ മിക്‌സഡ് ഡബിള്‍സ് ജോഡിയായ അശ്വിനി പൊന്നപ്പ സാത്വിക്‌സായ്‌രാജ് സഖ്യവും ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു.

Story first published: Saturday, August 4, 2018, 9:01 [IST]
Other articles published on Aug 4, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+