Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോക ബാഡ്മിന്റണ്‍; സൈന നേവാള്‍ ഒരിക്കല്‍ക്കൂടി മാരിന് മുന്നില്‍ പൊരുതാതെ തോറ്റു

നാന്‍ജിങ്: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയുടെ സൈന നേവാള്‍ തോറ്റു പുറത്തായി. സ്‌പെയിനിന്റെ കരോളിന മാരിനോടാണ് ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേത്രി ഒരിക്കല്‍ക്കൂടി അടിയറവ് പറഞ്ഞത്. സ്‌കോര്‍ 6-21, 11-21. കളിയില്‍ പൂര്‍ണ ആധിപത്യം നേടിയ മാരിന് മുന്നില്‍ സൈന അമ്പേ പരാജയപ്പെടുകയായിരുന്നു.

കളം നിറഞ്ഞുകളിച്ച മാരിന്റെ മിന്നുന്ന പ്രകടനത്തിന് മുന്നില്‍ സൈന ഒന്നുമല്ലാതായി. മികച്ച സ്മാഷുകളും ഡ്രോപ്പ് ഷോട്ടുകളും മാരിന്‍ പുറത്തെടുത്തപ്പോള്‍ സൈനയ്ക്ക് മറുപടിയില്ലായിരുന്നു. ഇന്ത്യന്‍ ആരാധകരെ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു സൈനയുടേത്. അതിലുപരി കളിയുടെ എല്ലാ മേഖലയിലും കരോളിന മാരിന്‍ മികവു പുലര്‍ത്തി. നേരത്തെ പത്തുതവണ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ അഞ്ചുതവണവീതം ഇരുവരും ജയിച്ചു.

sainanehwal

തായ്‌ലന്‍ഡിന്റെ രചനോക് ഇന്തനോണിനെ 21-16, 21-19 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് സൈന ക്വാര്‍ട്ടറിലെത്തിയത്. 2015ല്‍ വെള്ളിയും, 2017ല്‍ വെങ്കലും സൈന ലോക ചാമ്പ്യന്‍ഷിപ്പില്‍ നേടിയിട്ടുണ്ട്. ഏറെനാള്‍ പരിക്കിന്റെ പിടിയിലായിരുന്ന താരം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടി തിരിച്ചുവരവ് ഉജ്വലമാക്കിയിരുന്നു.

Story first published: Friday, August 3, 2018, 12:15 [IST]
Other articles published on Aug 3, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+