Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോക ബാഡ്മിന്റണ്‍; സിന്ധു രണ്ടാം തവണയും ഫൈനലില്‍ തോറ്റു; കരോളിന മാരിന്‍ ചാമ്പ്യന്‍

നാന്‍ജിങ്: ചൈനയിലെ നാന്‍ജിങ്ങില്‍ നടന്ന ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗം സിംഗിള്‍സില്‍ തുടര്‍ച്ചയായ രണ്ടാം തവണയും ഇന്ത്യയുടെ പി.വി സിന്ധു ഫൈനലില്‍ തോറ്റു. സ്‌പെയിന്റെ കരോളിന മാരിന്‍ ആണ് സിന്ധുവിനെ 21-19, 21-10എന്ന സ്‌കോറിന് തോല്‍പ്പിച്ചത് ലോക ചാമ്പ്യനായത്. ആദ്യ സെറ്റില്‍ സിന്ധു മികച്ചു നിന്നെങ്കിലും രണ്ടാം സെറ്റില്‍ കോര്‍ട്ട് നിറഞ്ഞ് വേഗതയേറിയ കളി കാഴ്ചവെച്ച മാരിന്‍ സിന്ധുവിന് അവസരം നല്‍കിയില്ല.

sindhu

ജപ്പാന്റെ നൊസോമി ഒകുഹാരയോടാണ് സിന്ധു കഴിഞ്ഞ ചാമ്പ്യന്‍ഷിപ്പില്‍ അടിയറവ് പറഞ്ഞത്. ഇത്തവണ ഒകരുഹാരയെ കടുത്ത പോരാട്ടത്തിനൊടുവില്‍ സിന്ധു സെമിയില്‍ കീഴ്‌പ്പെടുത്തി. സെമിയില്‍ ജപ്പാന്റെ തന്നെ അകാന യെമാഗുച്ചിയെ 21-16, 24-22 എന്ന സ്‌കോറിന് തോല്‍പ്പിച്ച ഇന്ത്യന്‍ താരം തുടര്‍ച്ചയായ രണ്ടാം തവണയും ഫൈനലില്‍ കടന്നു.

ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ സൈനാ നേവാളിനെതിരെ ആധികാരിക ജയം നേടിയ കരോളിന സെമിയില്‍ ചൈനയുടെ ഹി ബിങ്ജിയാവോയെ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് മറികടന്നാണ് ഫൈനലിലെത്തിയത്. ഒളിമ്പിക്‌സിലും സിന്ധുവിനെ തോല്‍പ്പിച്ച് മാരിന്‍ സ്വര്‍ണം നേടിയിരുന്നു. ഇതിന് പകരംവീട്ടാനുള്ള സുവര്‍ണാവസരം സിന്ധുവിന് നഷ്ടമായി.

Story first published: Sunday, August 5, 2018, 14:56 [IST]
Other articles published on Aug 5, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+