വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോക ബാഡ്മിന്റണ്‍; തകര്‍പ്പന്‍ പ്രകടനത്തോടെ ഇന്ത്യയുടെ ശ്രീകാന്ത് പ്രീ ക്വാര്‍ട്ടറില്‍

നാന്‍ജിങ്: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കെ ശ്രീകാന്ത് പ്രീക്വാര്‍ട്ടറില്‍ കടന്നു. ചൈനയിലെ നാന്‍ജിങ്ങില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് സ്‌പെയിന്‍ താരം പാബ്ലോ അബിയാനെയാണ് ശ്രീകാന്ത് തോല്‍പ്പിച്ചത്. സ്‌കോര്‍ 21-15, 12-21, 21-14. മത്സരം 62 മിനിറ്റ് നീണ്ടു നിന്നു.

കോലി സ്‌പെഷ്യലെന്ന് സച്ചിന്‍... മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തന്‍, ഇതാണ് കാരണംകോലി സ്‌പെഷ്യലെന്ന് സച്ചിന്‍... മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തന്‍, ഇതാണ് കാരണം

മത്സരത്തിന്റെ തുടക്കത്തില്‍ എതിരാളിക്കുണ്ടായിരുന്ന മേല്‍ക്കൈ തിരിച്ചുപിടിച്ചാണ് ശ്രീകാന്ത് ആദ്യ സെറ്റ് സ്വന്തമാക്കിയത്. 2-4 എന്ന നിലയിലും 6-8 എന്ന നിലയിലും പിന്നിലായ താരം 16-13ന് മുന്നിലെത്തിയശേഷം തുടര്‍ച്ചയായ നാലു പോയന്റുകള്‍ നേടി സെറ്റില്‍ ജയം നേടി. എന്നാല്‍, രണ്ടാം ഗെയിമില്‍ പാബ്ലോ ശക്തമായി തിരിച്ചുവരുന്നു.

srikanth

6-3 എന്ന നിലയില്‍ രണ്ടാം സെറ്റിലും ലീഡുണ്ടായിരുന്ന ശ്രീകാന്ത് അനായാസം മത്സരം സ്വന്തമാക്കുമെന്ന തോന്നലുളവാക്കിയിരുന്നു. പിന്നീട് 10-12 എന്ന നിലയില്‍ പിന്നില്‍പോയ താരത്തിന് തിരിച്ചുവരാനായില്ല. തുടര്‍ച്ചയായ ഏഴു പോയന്റുകളാണ് ഇവിടെവെച്ച് പാബ്ലോ നേടിയത്. രണ്ടാം ഗെയിമില്‍ തിരിച്ചടിച്ചതോടെ മൂന്നാമത്തെ സെറ്റ് നിര്‍ണായകമായി. മൂന്നാം സെറ്റില്‍ പാബ്ലോ 11-9ന് ലീഡെടുത്തിരുന്നു. തോല്‍വി മുന്നില്‍ക്കണ്ട ശ്രീകാന്ത് ശക്തമായി തിരിച്ചടിച്ച് സെറ്റും മാച്ചും സ്വന്തമാക്കി.

Story first published: Wednesday, August 1, 2018, 12:26 [IST]
Other articles published on Aug 1, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X