വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ്: സെമിയില്‍ കാലിടറി ഇന്ത്യന്‍ സഖ്യം, വെങ്കലം മാത്രം

സാത്വിക്-ചിരാഗ് സഖ്യമാണ് മല്‍സരിച്ചത്

1

ടോക്കിയോ: ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡലെന്ന ലക്ഷ്യത്തിലേക്കു ഒരുപടി കൂടി അടുക്കുകയെന്ന ഇന്ത്യയുടെ മോഹം പൊലിഞ്ഞു. പുരുഷ ഡബിള്‍സില്‍ ഇന്ത്യന്‍ സഖ്യത്തിനു സെമി ഫൈനലില്‍ കാലിടറുകയായിരുന്നു. സാത്വിക് സായിരാജ് റാങ്കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യമാണ് ഇന്ത്യക്കു വേണ്ടി പൊരുതിത്തോറ്റത്. ഇതോടെ ഇവര്‍ക്കു വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വരികയും ചെയ്തു.

Asia Cup 2022: രോഹിത്തിന്റെ കണ്ണ് സച്ചിന്റെ റെക്കോര്‍ഡില്‍! പാകിസ്താനെതിരേ അതു സംഭവിക്കുമോ?Asia Cup 2022: രോഹിത്തിന്റെ കണ്ണ് സച്ചിന്റെ റെക്കോര്‍ഡില്‍! പാകിസ്താനെതിരേ അതു സംഭവിക്കുമോ?

വളരെയധികം ആവേശകരമായ സെമിയില്‍ മലേഷ്യയുടെ ആരോണ്‍ ചിയ- സോ വൂയ് യിക്ക് ജോടി ഇന്ത്യന്‍ സഖ്യത്തെ മറികടന്ന് ഫൈനലിലേക്കു മുന്നേറുകയായിരുന്നു. ആദ്യ ഗെയിം സ്വന്തമാക്കിയ ശേഷമായിരുന്നു അടുത്ത രണ്ടും കൈവിട്ട് ഇന്ത്യന്‍ ജോടി തോല്‍വിയിലേക്കു വീണത്. സ്‌കോര്‍: 22-20, 18-21, 16-21. മല്‍സരം 77 മിനിറ്റ് നീണ്ടുനിന്നിരുന്നു. മലേഷ്യന്‍ ജോടിയോട് തുടര്‍ച്ചയായി ആറാത്തെ മല്‍സരത്തിലാണ് സാത്വിക്- ചിരാഗ് സഖ്യത്തിനു തോല്‍വി സമ്മതിക്കേണ്ടി വന്നിരിക്കുന്നത്. ഈ മാസമാദ്യം ഇംഗ്ലണ്ടില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഫൈനലിലും ഇന്ത്യന്‍ ജോടി കീഴടങ്ങിയിരുന്നു.

സഞ്ജു പഴയ സഞ്ജുവല്ല, എന്താണ് വിജയരഹസ്യം? ടി20 ലോകകപ്പ് കളിക്കുമോ?സഞ്ജു പഴയ സഞ്ജുവല്ല, എന്താണ് വിജയരഹസ്യം? ടി20 ലോകകപ്പ് കളിക്കുമോ?

സെമിയില്‍ കീഴടങ്ങേണ്ടി വന്നെങ്കിലും ചാംപ്യന്‍ഷിപ്പിലെ പ്രകടനത്തില്‍ സാത്വിക്- ചിരാഗ് സഖ്യത്തിനു തീര്‍ച്ചയായിം അഭിമാനിക്കാം. കാരണം ലോക ചാംപ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ് ഇന്ത്യന്‍ ഡബിള്‍സ് ടീം മെഡല്‍ നേടിയിരിക്കുന്നത്. ലോക ഡബിള്‍സ് റാങ്കിങില്‍ ഏഴാം സ്ഥാനത്തുള്ള ടീം കൂടിയാണ് സാത്വികും ചിരാഗും.

Asia Cup: ഷഹീന്‍ ഇല്ലെന്നു കരുതി സന്തോഷിക്കേണ്ട! ഇന്ത്യയെ തീര്‍ക്കാന്‍ 3 പേര്‍ മതി, മുന്നറിയിപ്പ്Asia Cup: ഷഹീന്‍ ഇല്ലെന്നു കരുതി സന്തോഷിക്കേണ്ട! ഇന്ത്യയെ തീര്‍ക്കാന്‍ 3 പേര്‍ മതി, മുന്നറിയിപ്പ്

2

2011നു ശേഷം ഇതാദ്യമായിട്ടാണ് ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ മെഡല്‍ കരസ്ഥമാക്കിയിരുന്നു. 2011ല്‍ വനിതാ ഡബിള്‍സിലായിരുന്നു ഇന്ത്യക്കു അവസാനമായി മെഡല്‍ നേടാനായത്. അന്നു ഇന്ത്യയുടെ ജ്വാല ഗുട്ട- അശ്വിനി പൊന്നപ്പ സഖ്യം സെമിയില്‍ പരാജയപ്പെടുകയായിരുന്നു.

Story first published: Saturday, August 27, 2022, 14:04 [IST]
Other articles published on Aug 27, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X