Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോക ബാഡ്മിന്റണ്‍; സിന്ധു തുടര്‍ച്ചയായ രണ്ടാം ഫൈനലില്‍; എതിരാളി ചില്ലറക്കാരിയല്ല

നാന്‍ജിങ്: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പിവി സിന്ധു ഫൈനലില്‍ കടന്നു. ജപ്പാന്റെ അകാന യെമാഗുച്ചിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധു തുടര്‍ച്ചയായ രണ്ടാം വട്ടവും ഫൈനലില്‍ സ്ഥാനം ഉറപ്പിച്ചത്. സ്‌കോര്‍: 21-16, 24-22. സ്‌പെയിനിന്റെ കരോളിന മാരിനാണ് ഫൈനലില്‍ സിന്ധുവിന്റെ എതിരാളി.

കഴിഞ്ഞദിവസം ജപ്പാന്റെ തന്നെ നൊസോമി ഒകുഹാരയെ കടുത്ത പോരാട്ടത്തിനൊടുവില്‍ കീഴ്‌പ്പെടുത്തിയാണ് സിന്ധു സെമിയിലെത്തിയത്. സെമിയില്‍ യെമാഗുച്ചിയില്‍ നിന്നും വലിയ വെല്ലുവിളി സിന്ധുവിന് നേരിടേണ്ടിവന്നു. ആദ്യ സെറ്റില്‍ മത്സരത്തില്‍ സിന്ധു ആധിപത്യം സ്ഥാപിച്ചെങ്കിലും രണ്ടാം സെറ്റില്‍ എതിരാളിയില്‍ നിന്നും ഇന്ത്യന്‍താരം വിജയം തട്ടിയെടുക്കുകയായിരുന്നു.

pvsindhu

ഫൈനലിലും സിന്ധുവിനെ കടുത്ത പോരാട്ടമാണ് കാത്തിരിക്കുന്നത്. ഒളിമ്പിക്‌സ് ഫൈനലില്‍ സിന്ധുവിനെ തോല്‍പ്പിച്ച് സ്വര്‍ണം നേടിയ കരോളിന മാരിന്‍ മികച്ച ഫോമിലാണ്. ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ സൈനാ നേവാളിനെതിരെ ആധികാരിക ജയം നേടിയ കരോളിന സെമിയില്‍ ചൈനയുടെ ഹി ബിങ്ജിയാവോയെ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് മറികടന്നു.

സിന്ധുവും മാരിനും നേരത്തെ പതിനൊന്ന് തവണ ഏറ്റുമുട്ടിയപ്പോള്‍ സിന്ധു അഞ്ചുതവണ ജയിച്ചിരുന്നു. ഒരുവര്‍ഷം മുന്‍പ് കൈയ്യകലത്തില്‍ നഷ്ടമായ ലോക ചാമ്പ്യന്‍പട്ടം സിന്ധു ഇത്തവണ നേടുമോ എന്ന ആകാംഷയിലാണ് ഇന്ത്യന്‍ ആരാധകര്‍.

Story first published: Sunday, August 5, 2018, 8:31 [IST]
Other articles published on Aug 5, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+