Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകബാഡ്മിന്റണ്‍ ഫൈനലില്‍ സിന്ധുവിന് കാലിടറി, സ്വര്‍ണം ജപ്പാന്റെ ഒകുഹരയ്ക്ക്

ബെംഗളൂരു: ലോകബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരിയാകാമെന്ന സ്വപ്‌നവുമായി കളത്തിലിറങ്ങിയ ഇന്ത്യയുടെ പിവി സിന്ധുവിന് തിരിച്ചടി. ജപ്പാന്റെ നൊസോമി ഒകുഹര 19-21, 22-20, 20-22 എന്ന സ്‌കോറില്‍ ഇന്ത്യന്‍ താരത്തെ കീഴ്‌പ്പെടുത്തി.

Sindhu

ലോകചാംപ്യന്‍ഷിപ്പില്‍ സിന്ധു നേടുന്ന മൂന്നാമത്തെ മെഡലാണിത്. 2013ലും 2014ലും വെങ്കലം നേടിയിരുന്നു. ഇത്തവണ വെങ്കലം ഇന്ത്യയുടെ സൈന നെഹ്‌വാളിനായിരുന്നു. ജപ്പാന്‍ താരം സെമിയില്‍ സൈനയെ തോല്‍പ്പിച്ചാണ് കലാശപ്പോരാട്ടത്തിന് ടിക്കറ്റ് ഉറപ്പിച്ചത്.

സിന്ധുവിന് തുടക്കത്തില്‍ തന്നെ പിഴച്ചു. രണ്ടാം സെറ്റില്‍ ഗംഭീരമായ തിരിച്ചുവരവ് നടത്തിയെങ്കിലും ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിന്റെ ചരിത്രത്തിലെ ഏറ്റവും നീളം കൂടിയ മത്സരത്തിലെ അവസാന ചിരി ജപ്പാന്‍ താരത്തിനൊപ്പമായിരുന്നു. റിയൊ ഒളിംപിക്‌സ് സെമിയില്‍ സിന്ധു ജപ്പാന്‍ താരത്തെ തോല്‍പ്പിച്ചിരുന്നു. ലോകബാഡ്മിന്റന്റെ ചരിത്രത്തില്‍ സിംഗിള്‍സില്‍ ഒരു ജപ്പാന്‍ താരം കിരീടം നേടുന്നത് ആദ്യമായിട്ടാണ്.

Story first published: Sunday, August 27, 2017, 22:05 [IST]
Other articles published on Aug 27, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+