Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൈനയ്ക്ക് ലോക ഒന്നാം റാങ്ക്; പദവിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിത

ദില്ലി: ഒളിമ്പിക് മെഡല്‍ ജേതാവ് ഇന്ത്യയുടെ സൈന നേവാള്‍ ലോക ബാഡ്മിന്റണ്‍ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തി ചരിത്രം കുറിച്ചു. സ്‌പെയിനിന്റെ കരോലിന മാരിന്‍ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെയാണ് സൈന ചരിത്രനേട്ടം കൈവരിച്ചത്. ഇതോടെ ലോക ഒന്നാംറാങ്കിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയായിരിക്കുകയാണ് ഹൈദരാബാദുകാരിയായ സൈന നേവാള്‍.

ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് സെമിഫൈനലില്‍ പരാജയപ്പെട്ടതോടെയാണ് ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യനായ കരോലിന മാരിന് ഒന്നാം റാങ്ക് നഷ്ടമായത്. തായ്‌ലന്‍ഡിന്റെ രത്ചനോക് ഇന്റനോകിനോടാണ് മാരിന്‍ പരാജയപ്പെട്ടത്. ഇക്കഴിഞ്ഞ ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പില്‍ സൈനയെ തോല്‍പ്പിച്ചാണ് കരോലിന മാരിന്‍ ചാമ്പ്യനായത്.

saina

ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസിലെ രണ്ടാം സെമിഫൈനലില്‍ ജപ്പാന്റെ യു ഹാഷിമോട്ടോയി ആണ് സൈനയുടെ എതിരാളി. മത്സരത്തില്‍ തോറ്റാലും സൈന തന്നെ ആയിരിക്കും ഒന്നാം സ്ഥാനത്ത്. നേരത്തെ പ്രകാശ് പദുകോണ്‍ ലോക ഒന്നാം നമ്പര്‍ റാങ്കില്‍ എത്തിയ ഇന്ത്യന്‍ പുരുഷതാരം.

ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ ജേത്രയായ സൈന നേവാള്‍ ഇതുവരെയായി 14 ഇന്റര്‍നാഷണല്‍ കിരീടങ്ങള്‍ നേടിയിട്ടുണ്ട്. ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ താരവുമായിരുന്നു സൈന. എന്നാല്‍ ഫൈനലില്‍ കരോലിന മാരിന് മുന്നില്‍ പരാജയപ്പെടുകായിരുന്നു. സൈനയുടെ ഒന്നാം നമ്പര്‍ നേട്ടം ഇന്ത്യന്‍ ബാഡ്മിന്റണ്‍ രംഗത്ത് പുത്തന്‍ ഉണര്‍വ് നല്‍കുമെന്നാണ് കരുതപ്പെടുന്നത്.

Story first published: Sunday, March 29, 2015, 9:15 [IST]
Other articles published on Mar 29, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+