Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

2017ല്‍ ഇന്ത്യക്ക് ബാഡ്മിന്റണല്ല, 'ഗുഡ്'മിന്റണ്‍... നേട്ടം കൊയ്ത് സിന്ധുവും ശ്രീകാന്തും

മുംബൈ: ഇന്ത്യന്‍ ബാഡ്മിന്റണിനെ സംബന്ധിച്ചിടത്തോളം മികച്ചൊരു വര്‍ഷമാണ് കടന്നുപോവുന്നത്. നിരവധി അവിസ്മരണീയ നേട്ടങ്ങള്‍ ഈ വര്‍ഷം കൈവരിക്കാന്‍ ഇന്ത്യക്കു സാധിച്ചു. ഓരോ വര്‍ഷം കഴിയുന്തോറും ബാഡ്മിന്റണില്‍ ഇന്ത്യയുടെ ഗ്രാഫ് മുകളിലേക്ക് തന്നെയാണ്. 2017ഉം ഇതിന്റെ സൂചനകള്‍ തന്നെയാണ് നല്‍കുന്നത്.
ബാഡ്മിന്റണില്‍ ഇന്ത്യയുടെ പുരുഷ, വനിതാ താരങ്ങളെല്ലാം മികവുറ്റ പ്രകടനങ്ങളിലൂടെ അന്താരാഷ്ട്ര വേദികളില്‍ തങ്ങളുടെ സാന്നിധ്യമറിയിച്ചു. താരങ്ങളെ എടുത്തുപറയുകയാണെങ്കില്‍ വനിതകളില്‍ പി വി സിന്ധുവിന്റെയും കെ ശ്രീകാന്തിന്റെയും വര്‍ഷമായിരുന്നു 2017.
രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്തി ചില അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ ഇരുവരും കിരീടവിജയം സ്വന്തമാക്കി. റാങ്കിങിലും ഇവരെ ഇതു മുന്നേറാന്‍ സഹായിച്ചു.

ലോക ചാംപ്യന്‍ഷിപ്പ് ഫൈനല്‍

ലോക ചാംപ്യന്‍ഷിപ്പ് ഫൈനല്‍

ലോക ചാംപ്യന്‍ഷിപ്പിന്റെ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ സിന്ധു ഉഫൈനലിലെത്തിയതാണ് ഈ വര്‍ഷത്തെ പ്രധാന ഹൈലൈറ്റ്. ഓഗസ്റ്റില്‍ ഗ്ലാസ്‌ഗോയില്‍ നടന്ന ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ജപ്പാന്റെ നൊസോമി ഒകുഹാരയായിരുന്നു ഇന്ത്യന്‍ താരത്തിന്റെ എതിരാളി.
ഒരു മണിക്കൂറും 50 മിനിറ്റും നീണ്ട മാരത്തണ്‍ പോരാട്ടത്തില്‍ ഒകുഹാരയെ വിറപ്പിച്ച് സിന്ധു കീഴടങ്ങുകയായിരുന്നു.
സൂപ്പര്‍ താരം സൈന നെഹ്‌വാളിനു ശേഷം ലോക ചാംപ്യന്‍ഷിപ്പില്‍ വെള്ളി നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടത്തിനും ഇതോടെ സിന്ധു അര്‍ഹയായി.

രണ്ടു സൂപ്പര്‍ സീരീസ് കിരീടങ്ങള്‍

രണ്ടു സൂപ്പര്‍ സീരീസ് കിരീടങ്ങള്‍

രണ്ടു സൂപ്പര്‍ സീരീസ് കിരീടങ്ങളാണ് സിന്ധു ഈ വര്‍ഷം തന്റെ അക്കൗണ്ടിലേക്ക് കൂട്ടിച്ചേര്‍ത്തത്. ഇന്ത്യന്‍ സൂപ്പര്‍ സീരീസിലും സൗത്ത് കൊറിയ സൂപ്പര്‍ സീരീസിലുമായിരുന്നു സിന്ധുവിന്റെ കിരീടിവിജയം. ഇതോടെ കരിയറിലെ ഏറ്റവും മികച്ച റാങ്കായ രണ്ടാംസ്ഥാനത്തേക്കുയരാനും സിന്ധുവിനു സാധിച്ചു.
ഈ രണ്ടു സൂപ്പര്‍ സീരീസ് കിരീടവിജയങ്ങള്‍ കൂടാതെ സയ്ദ് മോഡി ഇന്റര്‍നാഷനല്‍ ഗ്രാന്റ്പ്രിയിലും 22 കാരിയായ ഹൈദരാബാദുകാരി ജേതാവായി.

സൈനയുടെ തിരിച്ചുവരവ്

സൈനയുടെ തിരിച്ചുവരവ്

സിന്ധുവിനും മുമ്പെ ഇന്ത്യന്‍ ബാഡ്മിന്റണ്‍ റാണിയായിരുന്ന സൈന നെഹ്‌വാളിന്റെ തിരിച്ചുവരവിനും 2017 സാക്ഷ്യം വഹിച്ചു. 2016ലെ റിയോ ഒളിംപിക്‌സിനു ശേഷം പരിക്കും മോശം ഫോമും കാരണം സൈന പിന്തള്ളപ്പെട്ടപ്പോള്‍ സിന്ധു ഉദിച്ചുയരുകയായിരുന്നു.
2016ല്‍ കാല്‍മുട്ടിനു ശസ്ത്രക്രിയക്കു വിധേയായ ശേഷം ഈ വര്‍ഷം ജനുവരിയില്‍ മല്‍സരരംഗത്തേക്ക് മടങ്ങിയെത്തിയ സൈന മലേഷ്യ മാസ്റ്റേഴ്‌സ് ടൂര്‍ണമെന്റില്‍ ചാംപ്യനായിരുന്നു.
പിന്നീട് നടന്ന പല ടൂര്‍ണമെന്റുകളിലും നേരത്തേ തന്നെ പുറത്തായെങ്കിലും സൈന ഫോമിലേക്ക് തിരിച്ചുവരുന്നതാണ് 2017ന്റെ പകുതിയോടെ കണ്ടത്. ലോക ചാംപ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടാനും ഹൈദരാബാദുകാരിക്കു സാധിച്ചു.

വിജയശ്രീ

വിജയശ്രീ

മലയാളി പേസര്‍ ശ്രീശാന്തിനു ശേഷം ഇന്ത്യന്‍ കായികലോകത്ത് വീണ്ടുമൊരു ശ്രീ തരംഗമാവുകയാണ്. കെ ശ്രീകാന്താണ് ഇന്ത്യന്‍ ബാഡ്മിന്റണിലെ പുത്തന്‍ താരോദയം. നാലു സൂപ്പര്‍ സീരീസ് കിരീടങ്ങള്‍ നേടിയാണ് ശ്രീകാന്ത് തരംഗമായി മാറിയത്. ഇതുവരെ മറ്റൊരു ഇന്ത്യന്‍ താരത്തിനും അവകാശപ്പെടാനില്ലാത്ത അപൂര്‍വ്വ നേട്ടം കൂടിയാണിത്. സിംഗപ്പൂര്‍ ഓപ്പണ്‍ ഫൈനലില്‍ നാട്ടുകാരായ ബി സായ് പ്രണീതിനോട് തോറ്റില്ലായിരുന്നെങ്കില്‍ അഞ്ചു സൂപ്പര്‍ സീരീസ് ട്രോഫികള്‍ ശ്രീകാന്തിന്റെ ഷെല്‍ഫിലുണ്ടാവുമായിരുന്നു.
കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തതോടെ ലോക സിംഗിള്‍സ് റാങ്കിങില്‍ ശ്രീകാന്ത് രണ്ടാംസ്ഥാനത്തേക്ക് കുതിച്ചെത്തുകയും ചെയ്തിരുന്നു.

 സായ് പ്രണീത്, പ്രണോയ്

സായ് പ്രണീത്, പ്രണോയ്

പുരുഷ വിഭാഗത്തില്‍ ശ്രീകാന്ത് മാത്രമല്ല സായ് പ്രണീതും മലയാളി താരം എച്ച് എസ് പ്രണോയിയും തിളങ്ങിയ വര്‍ഷമായിരുന്നു 2017. സിംഗപ്പൂര്‍ സൂപ്പര്‍ സീരീസില്‍ കിരീട ഫേവറിറ്റും നാട്ടുകാരനുമായ ശ്രീകാന്തിനെ വീഴ്ത്തി ചാംപ്യനായതോടെ സായ് പ്രണീത് ശ്രദ്ധിക്കപ്പെടുന്നത്. ഈ കിരീടം മാത്രമല്ല തായ്‌ലന്‍ഡ് ഓപ്പണ്‍ ഗ്രാന്റ്പ്രി ടൂര്‍ണമെന്റിലും സായ് പ്രണീതാണ് വെന്നിക്കൊടി പാറിച്ചത്.
സൂപ്പര്‍ സീരീസ് കിരീടവിജയങ്ങളൊന്നും അവകാശപ്പെടാനില്ലെങ്കിലും അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ ചില മുന്‍ താരങ്ങളെ ഞെട്ടിക്കാന്‍ പ്രണോയ്ക്ക് സാധിച്ചു. യുഎസ് ഓപ്പണിലാണ് മലയാളി താരം കിരീടത്തില്‍ മുത്തമിട്ടത്. ലോക റാങ്കിങില്‍ ആദ്യ 10ലേക്ക് മുന്നേറാനും താരത്തിനു കഴിഞ്ഞു.

Story first published: Tuesday, December 26, 2017, 15:38 [IST]
Other articles published on Dec 26, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+