വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏഷ്യന്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; സിന്ധുവും സൈനയും രണ്ടാം റൗണ്ടില്‍

വുഹാന്‍: ഏഷ്യന്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പിവി സിന്ധുവും സൈന നേവാളും രണ്ടാം റൗണ്ടില്‍ കടന്നു. ചൈനയിലെ വുഹാനില്‍ ആരംഭിച്ച ടൂര്‍ണമെന്റില്‍ ജാപ്പനീസ് താരം തകാഹാഷി സായകയെ 21-14, 21-7 എന്ന സ്‌കോറിനാണ് സിന്ധു തോല്‍പ്പിച്ചത്. ചൈനയുടെ ഹാന്‍ യുയെ 12-21, 21-11, 21-17ന് സൈനയും പരാജയപ്പെടുത്തി.

sindhu-saina

പുരുഷ സിംഗിള്‍സില്‍ സമീര്‍ വര്‍മയും രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്. ജാപ്പനീസ് താരം സകായ് കസുമാസയെയാണ് സമീര്‍ തോല്‍പ്പിച്ചത്. സ്‌കോര്‍ 21-13, 21-18. കടുത്ത വെല്ലുവിളി അതിജീവിച്ചായിരുന്നു സമീറിന്റെ വിജയം. ഒരു മണിക്കൂറും ഏഴു മിനിറ്റും നീണ്ടുനിന്ന മത്സരത്തില്‍ പരിചയസമ്പത്താണ് സമീറിന് തുണയായത്. ഹോങ്കോങ്ങിന്റെ ലോങ് ആഗ്നസ് ആണ് സമീറിന്റെ അടുത്ത എതിരാളി.

ലോകകപ്പ് അവഗണന... ആദ്യമായി പ്രതികരിച്ച് റിഷഭ് പന്ത്, എല്ലാം മനസ്സിലുണ്ടെന്ന് വെടിക്കെട്ട് താരം ലോകകപ്പ് അവഗണന... ആദ്യമായി പ്രതികരിച്ച് റിഷഭ് പന്ത്, എല്ലാം മനസ്സിലുണ്ടെന്ന് വെടിക്കെട്ട് താരം

അതേസമയം, പുരുഷ ഡബിള്‍സ് താരങ്ങളായ എം ആര്‍ അര്‍ജുന്‍, രാമചന്ദ്രന്‍ എന്നിവരടങ്ങുന്ന സഖ്യം ചൈനീസ് സഖ്യത്തോട് 18-21, 15-21 എന്ന സ്‌കോറിന് പരാജയപ്പെട്ടു. വനിതാ ഡബിള്‍സ് ടീമായ മേഘ്‌നയും പൂര്‍വിഷയും 21-13, 21-16 എന്ന സ്‌കോറിന് തായ്‌ലന്‍ഡ് സഖ്യത്തോടും തോറ്റു. പുരുഷ വിഭാഗത്തില്‍ കെ ശ്രീകാന്ത് ടൂര്‍ണമെന്റില്‍ മത്സരിക്കുന്നുണ്ട്.

Story first published: Wednesday, April 24, 2019, 16:43 [IST]
Other articles published on Apr 24, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X