വുഹാന്‍: ചൈനയില്‍ നടക്കുന്ന ബാഡ്്മിന്റണ്‍ ഏഷ്യ ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ പ്രതീക്ഷകള്‍ അസ്തമിച്ചു. വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പ്രതീക്ഷാ താരങ്ങളായ സൈന നെഹ്വാളും പി.വി സിന്ധുവും ക്വാര്‍ട്ടറില്‍ പുറത്തായി.
ലോക റാങ്കിങ്ങില്‍ ഒമ്പതാം സ്ഥാനക്കാരിയായ സൈന ലോക റാങ്കിങ്ങില്‍ നാലാം സ്ഥാനത്തുള്ള ജപ്പാന്റെ അകെയ്ന്‍ യമാഗൂച്ചിയോടാണ് മുട്ടുമടക്കിയത്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ ആദ്യ സെറ്റ് 21-13ന് ജപ്പാന് താരം സ്വന്തമാക്കിയപ്പോള്‍ രണ്ടാം സെറ്റ് സൈന തിരിച്ചുപിടിച്ചു. ആവേശ പോരാട്ടത്തിനൊടുവില്‍ 32-21നാണ് സൈനയുടെ ജയം. എന്നാല്‍ നിര്‍ണ്ണായകമായ മൂന്നാം സെറ്റില്‍ 21-16ന് കളി കൈവിട്ടതോടെ സൈനക്ക് തോല്‍വിയോടെ കളം വിടേണ്ടി വന്നു.
അതേ സമയം ലോക റാങ്കിങ്ങില്‍ ആറാം സ്ഥാനത്തുള്ള പി.വി സിന്ധു 17ാം സ്ഥാനത്തുള്ള ചൈനയുടെ സായ് യാന്യാനോടാണ് പരാജയപ്പെട്ടത്. പ്രതീക്ഷകളേറെയായിരുന്നെങ്കിലും നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധു തലകുനിച്ചത്. ആദ്യ സെറ്റില്‍ നേരിയ പോരാട്ടം പുറത്തെടുക്കാന്‍ സിന്ധുവിന് സാധിച്ചെങ്കിലും രണ്ടാം സെറ്റ് അനായാസമായി ചൈനാ താരം നേടിയെടുത്തു. സ്കോര്‍ 21-19,21-9.
ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തുള്ള ജപ്പാന്റെ നൊസോമി ഒക്കുഹാരയ്ക്കും അട്ടിമറി നേരിട്ടു. ഏഴാം റാങ്കുകാരിയായ ചൈനയുടെ ഹീ ബിന്‍ജിയോ നേരിട്ടുള്ള സെറ്റുകള്‍ക്ക് ഒക്കുഹാരയ്ക്ക് മടക്കടിക്കറ്റ് നല്കി. സ്കോര്‍ 21-16,23-21.
നിലനില്‍പ്പിന്റെ പോരാട്ടത്തിനൊരുങ്ങി രാജസ്ഥാന്; എതിരാളി ഹൈദരാബാദ്
പുരുഷ സിംഗിള്‍സില്‍ സമീര്‍ വര്‍മ്മയും ക്വാര്‍ട്ടറില്‍ പുറത്തായി. ചൈനയുടെ ഷി യുക്കിയോട് 21-10,21-12 എന്ന സ്കോറിനാണ് സമീര്‍ പരാജയപ്പെട്ടത്. കിഡംബി ശ്രീകാന്ത് ആദ്യ റൗണ്ടില്‍ത്തന്നെ പുറത്തായിരുന്നു.