സിഡ്‌നി: ഇന്ത്യന്‍ താരം സൈന നേവാള്‍ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ സെമിഫൈനലില്‍ പ്രവേശിച്ചു. 2014ലെ വനിത ചാമ്പ്യനായ സൈനനേവാളിന് സെമിയിലെത്താന്‍ ആദ്യ റൗണ്ടില്‍ കൂടുതല്‍ മിനക്കെടേമ്ടി വന്നില്ല. അതേസമയം പിലി സിന്ധു ആദ്യ റൗണ്ടില്‍ തന്നെ തോറ്റു.
ഓസ്‌ട്രേലിയയുടെ ജോയ് ലെയെ 21-10, 21-14 എന്ന സ്‌കോറിലാണ് സൈന തോല്‍പ്പിച്ചത്. വെറും 29 മിനുട്ട് മാത്രമാണ് കളി നീണ്ടത്. ലോക പത്താം റാങ്കുകാരിയായ സിന്ധു നാല്‍പ്പതാം റാങ്കുകാരിയായ സൗത്ത് കൊറിയയുടെ കിന്‍ ഹ്യോമ്നോടാണ് 15-21, 19-21 പോയന്റുകള്‍ക്ക് തോറ്റത്.

പുരുഷ സിംഗിള്‍സില്‍ കെ ശ്രീകാന്തും സമീര്‍ വര്‍മ്മയും രണ്ടാം റൗണ്ടില്‍ എത്തി. അതേസമയം ആര്‍എംവി ഗുരുസൈദത്ത് പുറത്തായി. 36 മിനിട്ട് നീണ്ട കളിയില്‍ 21-18, 21-17 പോയിന്റുകള്‍ക്കാണ് ലോക പതിമൂന്നാം നമ്പര്‍ കളിക്കാരന്‍ ശ്രീകാന്ത് കൊറിയയുടെ ക്വാങ് ഹീ പിയോയെ തോല്‍പ്പിച്ചത്. അടുത്ത റൗണ്ടില്‍ സൈന നേവാളിന് ഏഴാം സീഡ് മലേഷ്യയുടെ ജിന്‍ വെയ് ഗോഹ്‌യെയാക്കും നേരിടേണ്ടി വരിക.
പുരുഷന്‍മാരുടെ ആദ്യസെറ്റില്‍ എതിരാളിയുടെ നീക്കങ്ങള്‍ മനസിലാക്കുകയായിരുന്നു. പക്ഷെ രണ്ടാം സെറ്റില്‍ ശ്രീകാന്ത് ശക്തമായ മുന്നേറ്റം നടത്തുകയായിരുന്നു.