Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഇന്ത്യക്ക് നല്ല ദിവസം; പി.വി.സിന്ധുവിനും സമീര്‍ വര്‍മയ്ക്ക് ജയം

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരങ്ങളായ പി.വി.സിന്ധുവിനും സമീര്‍ വര്‍മയ്ക്കും സായ് പ്രണീതിനും വിജയത്തുടക്കം. ലോക അഞ്ചാം നമ്പര്‍ താരമായ സിന്ധു ഇന്തോനേഷ്യയുടെ ചൊയ്‌റുന്നിസയെയാണ് ആദ്യറൗണ്ടില്‍ കീഴടക്കിയത്. 21-14, 21-19 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ വിജയം. കരുത്തയായ തായ് താരം നിച്ചോന് ജിന്‍പോളാണ് സിന്ധുവിന്റെ രണ്ടാം റൗണ്ടിലെ എതിരാളി.

pvsindhu

മലേഷ്യയുടെ ലീ സി ജിയയെയാണ് ആറാം സീഡായ സമീര്‍ മുട്ടുകുത്തിച്ചത്. മൂന്ന് സെറ്റ് നീണ്ട ആവേശകരമായ മത്സരത്തില്‍ 21-15, 16-21, 21-12 എന്ന സ്‌കോറിനാണ് സമീര്‍ ജയം നേടിയത്. കഴിഞ്ഞ മാസം സുദിര്‍മന്‍ കപ്പില്‍ സമീര്‍ ലീയോട് പരാജയപ്പെട്ടിരുന്നു. ചൈനീസ് തായ്‌പെയുടെ വാങ് ത്സു വെയാണ് രണ്ടാം റൗണ്ടില്‍ സമീറിന്റെ എതിരാളി.

മുന്‍ സിംഗപ്പൂര്‍ ഓപ്പണ്‍ ചാമ്പ്യനായ ബി.സായ് പ്രണീത് കൊറിയയുടെ ലീ ഡോഘ് കുയ്‌നെ മറികടന്നു. സ്‌കോര്‍: 21-16, 21-14. സായ് പ്രണീത് രണ്ടാം റൗണ്ടില്‍ ഇന്തോനേഷ്യയുടെ ആന്റണി സിനിസുക ഗിന്റിങ്ങിനെ നേരിടും.

പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ സാത്വിക്‌സായ് രാജ് റങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ഇന്ത്യയുടെ തന്നെ മനു അത്രി-സുമീത് റെഡ്ഡി സഖ്യത്തെ പരാജയപ്പെടുത്തി. സ്‌കോര്‍: 21-12, 21-16.

അതേസമയം, വനിതാ ഡബിള്‍സില്‍ ഇന്ത്യയുടെ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഡി സഖ്യത്തെ കൊറിയയുടെ ബേക്ക് ഹാ നാ-കിം ഹൈ റിന്‍ സഥ്യം തോല്‍പ്പിച്ചു. സ്‌കോര്‍: 21-14, 21-13.

Story first published: Thursday, June 6, 2019, 9:04 [IST]
Other articles published on Jun 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+