For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍; തോല്‍വിയില്‍ നിന്നും തകര്‍പ്പന്‍ തിരിച്ചുവരവോടെ സിന്ധു ക്വാര്‍ട്ടറില്‍

PV Sindhu

ബെര്‍മിങ്ഹാം: ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ പി.വി സിന്ധു ക്വാര്‍ട്ടറില്‍ കടന്നു. ബെര്‍മിങ്ഹാമില്‍ നടന്ന രണ്ടാം റൗണ്ട് മത്സരത്തില്‍ തായ്ലാന്‍ഡിന്റെ നിചോണ്‍ ജിന്‍ഡോപോളിനെയാണ് സിന്ധു കീഴടക്കിയത്. ഒന്നിനെതിരെ രണ്ടു ഗെയിമുകള്‍ക്കാണ് സിന്ധുവിന്റെ ജയം. സ്‌കോര്‍-(21-13, 13-21, 21-18).

തോല്‍വിയുടെ വക്കത്തുനിന്നും തകര്‍പ്പന്‍ തിരിച്ചുവരവാണ് സിന്ധു നടത്തിയത്. ആദ്യ ഗെയിം 21-13 എന്ന സ്‌കോറില്‍ അനായാസം സ്വന്തമാക്കിയ സിന്ധുവിന് രണ്ടാം ഗെയിമില്‍ മികവ് തുടരാനായില്ല. 13-21 ന് ഗെയിം നഷ്ടപ്പെട്ട സിന്ധു മൂന്നാമത്തെ ഗെയിമില്‍ പിന്നില്‍ നിന്നും തിരിച്ചുകയറുകയായിരുന്നു. നിര്‍ണായകമായ മൂന്നാം ഗെയിമില്‍ ഒരവസരത്തില്‍ 12-16 എന്ന നിലയിലായിരുന്നു സിന്ധു. പിന്നീട് ശക്തമായ തിരിച്ചുവരവ് നടത്തി 21-18 എന്ന സ്‌കോറില്‍ സിന്ധു വിജയം പിടിച്ചെടുത്തു.

നേരത്തെ ആദ്യ റൗണ്ടില്‍ തന്നെ സൈന നേവാള്‍ പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായിരുന്നു. സിന്ധുവിനൊപ്പം കെ ശ്രീകാന്ത് ആണ് ഇന്ത്യയുടെ പ്രതീക്ഷ. മലയാളിതാരം പ്രണോയിയും ടൂര്‍ണമെന്റില്‍ രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്. ഒരു മത്സരംകൂടി ജയിച്ചാല്‍ സിന്ധുവിന് മെഡല്‍ ഉറപ്പിക്കാം.

Story first published: Friday, March 16, 2018, 5:44 [IST]
Other articles published on Mar 16, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+