For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓള്‍ ഇംഗ്ലണ്ട്; ലക്ഷ്യയ്ക്ക് ജയം, സൈനയും ശ്രീകാന്തും പ്രണീതും പുറത്ത്

ബര്‍മിങ്ഹാം: ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പില്‍ അരങ്ങേറ്റക്കാരനായ ഇന്ത്യയുടെ ലക്ഷ്യ സെന്‍ മികച്ച ജയം സ്വന്തമാക്കിയപ്പോള്‍ സീനിയര്‍ കളിക്കാര്‍ക്ക് അടിതെറ്റി. സൈന നേവാള്‍, കെ ശ്രീകാന്ത്, സായ് പ്രണീത് എന്നിവരെല്ലാം ആദ്യ മത്സരത്തില്‍ തന്നെ തോല്‍വിയോടെ പുറത്തായി. മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യന്‍ താരങ്ങള്‍ ലോക ഒന്നാം നമ്പറിനോട് പൊരുതിയെങ്കിലും ജയം സ്വന്തമാക്കാനായില്ല.

കൗമാരതാരം ലക്ഷ്യ ചൈനീസ് തായ്‌പേയിയുടെ ലീ ചൗക്ക് ഇയുവിനെയാണ് അട്ടിമറിച്ചത്. സ്‌കോര്‍ 17-21, 21-8, 21-17. ആദ്യ ഗെയിമില്‍ അടിതെറ്റിയെങ്കിലും തുടര്‍ന്നുള്ള രണ്ട് ഗെയിമുകളിലും എതിരാളിയെ പിന്നിലാക്കുന്ന പ്രകടനം നടത്താന്‍ ഇന്ത്യന്‍ താരത്തിന് കഴിഞ്ഞു. മത്സരം 51 മിനിറ്റ് നീണ്ടുനിന്നു. ആദ്യ ഗെയിമില്‍ ലീഡെടുത്തശേഷമായിരുന്നു ലക്ഷ്യയുടെ തോല്‍വി. എന്നാല്‍, പിന്നീട് പിഴവുകള്‍ തിരുത്തിയ താരം വിജയം പിടിച്ചെടുത്തു. പിവി സിന്ധുവും ആദ്യ റൗണ്ടില്‍ ജയം സ്വന്തമാക്കി. അമേരിക്കയുടെ ബെയ്വന്‍ സാങ്ങിനെ 21-14, 21-17 എന്ന സ്‌കോറിനാണ് സിന്ധു തോല്‍പ്പിച്ചത്.

lakshyasen

സായ് പ്രണീത് ചൈനയുടെ സാവോ ജന്‍ പെങ്ങിനോടാണ് പരാജയപ്പെട്ടത്. സ്‌കോര്‍ 21-12, 21-13. തീര്‍ത്തും മങ്ങിയ പ്രകടനം കാഴ്ചവെച്ച പ്രണീത് 33 മിനിറ്റിനുള്ളില്‍ തോല്‍വി സമ്മതിച്ചു. ശ്രീകാന്ത് ചൈനയുടെ ചെന്‍ ലോങ്ങിനോടാണ് തോറ്റത്. സ്‌കോര്‍ 21-15, 21-16. സൈന നേവാളിനും ആദ്യ റൗണ്ടില്‍ പിടിച്ചുനില്‍ക്കാനായില്ല. ജപ്പാന്റെ അകാനെ യമാഗുച്ചി 21-11, 21-8 എന്ന സ്‌കോറിന് സൈനയെ വീഴ്ത്തി. സീസണില്‍ സൈനയുടെ മൂന്നാമത്തെ ആദ്യ റൗണ്ടിലെ പുറത്താകലാണിത്. തോല്‍വിയോടെ സൈനയ്ക്ക് ടോക്യോ ഒളിമ്പിക്‌സ് യോഗ്യത അകലെയായി. മിക്‌സഡ് ഡബിള്‍സില്‍ പ്രണവ് ജെറി ചോപ്രയും സിക്കി റെഡ്ഡിയും ചേര്‍ന്ന സഖ്യം ചൈനയുടെ ലോക ഒന്നാം നമ്പര്‍ ജോഡിയായ സെങ് സി വെയ്, ഹങ് യ ക്വിയോങ്ങിനോടാണ് പരാജയപ്പെട്ടത്. സ്‌കോര്‍ 21-13, 11-21, 21-17.

Story first published: Thursday, March 12, 2020, 9:26 [IST]
Other articles published on Mar 12, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+