Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണില്‍ സൈന ആദ്യ റൗണ്ടില്‍ പുറത്ത്; ശ്രീകാന്തിന് ജയം

ലണ്ടന്‍: ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ റൗണ്ടില്‍ തന്നെ ഇന്ത്യന്‍ താരം സൈന നേവാള്‍ പുറത്തായി. അതേസമയം കെ ശ്രീകാന്ത് രണ്ടാം റൗണ്ടിലെത്തി. ചൈനീസ് തായ്‌പേയ് താരവും ടോപ് സീഡുമായ തായ് സ്യു യിങ്ങിനോടാണ് സൈനയുടെ തോല്‍വി. സ്‌കോര്‍ 21-14, 21-18. ലോക പതിനൊന്നാം റാങ്കുകാരിയായ സൈനയ്ക്ക് മത്സരത്തില്‍ ഒരവസരത്തിലും തിരിച്ചുവരാനായില്ല.

ഇതോടെ തായ്‌പേയ് താരത്തോട് പത്തുതവണ സൈനയ്ക്ക് തോല്‍വി പിണഞ്ഞു. 10-5 എന്നിങ്ങനെയാണ് ഇരുവരും തമ്മില്‍ ഏറ്റമുട്ടിയപ്പോഴുള്ള വിജയം. ഒളിമ്പിക് മെഡല്‍ ജേതാവായ സൈന അടുത്തകാലത്തായി ഫോം നഷ്ടപ്പെട്ട് ഉഴലുകയാണ്. ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പിലും സൈനയ്ക്ക് പഴയ ഫോമില്‍ തിരിച്ചെത്താനായില്ല. രണ്ടാം സെറ്റില്‍ പൊരുതിനോക്കിയെങ്കിലും യുവതാരത്തിന്റെ കായിക മികവിന് മുന്നില്‍ സൈന മുട്ടുമടക്കുകയായിരുന്നു.

saina

പുരുഷ സിംഗിള്‍സില്‍ ഫ്രാന്‍സിന്റെ ബ്രൈസ് ലെവര്‍ഡെസിനെതിരെയാണ് ശ്രീകാന്ത് വിയര്‍ത്ത് ജയിച്ചത്. മൂന്ന് ഗെയിം നീണ്ട കടുത്ത പോരാട്ടത്തിനൊടുവില്‍ അവസാന ഗെയിമില്‍ ടൈബ്രേക്കറിലാണ് ശ്രീകാന്തിന്റെ വിജയം. സ്‌കോര്‍- (7-21, 21-14, 22-20). ടൂര്‍ണമെന്റില്‍ പിവി സിന്ധുവും കെ ശ്രീകാന്തുമാണ് ഇന്ത്യയുടെ പ്രതീക്ഷകള്‍. ഇരുവരും സെമി ഫൈനല്‍വരെയെങ്കിലും മുന്നേറുമെന്നാണ് പ്രതീക്ഷ. കോച്ച് ഗോപീചന്ദിനുശേഷം മറ്റൊരു ഇന്ത്യന്‍ താരത്തിന് ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യനാകാന്‍ കഴിഞ്ഞില്ലെന്ന നാണക്കേട് മായ്ക്കുകകൂടിയാകും ഇന്ത്യന്‍ താരങ്ങളുടെ ലക്ഷ്യം.

Story first published: Thursday, March 15, 2018, 9:56 [IST]
Other articles published on Mar 15, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+