വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണില്‍ ശ്രീകാന്തും പുറത്ത്; ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു

ലണ്ടന്‍: ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ സിംഗിള്‍സില്‍ ഇന്ത്യന്‍ താരം കെ ശ്രീകാന്തും പുറത്തായി. ഇതോടെ ടൂര്‍ണമെന്റിലെ ഇന്ത്യന്‍ വെല്ലുവിളികള്‍ അവസാനിച്ചു. ജപ്പാന്‍ താരം കെന്റോ മൊമൊട്ട 12-21, 16-21 എന്ന സ്‌കോറില്‍ ഇന്ത്യന്‍ താരത്തെ വീഴ്ത്തി. മൊമൊട്ടയ്‌ക്കെതിരെ തുടര്‍ച്ചയായ എട്ടാം പരാജയമാണ് ശ്രീകാന്ത് ഏറ്റുവാങ്ങിയത്.

kidambisrikanth

കഴിഞ്ഞദിവസം വനിതാ സിംഗിള്‍സില്‍ സൈന നേവാള്‍ പുറത്തായതോടെ ടൂര്‍ണമെന്റില്‍ അവശേഷിക്കുന്ന ഇന്ത്യന്‍ പ്രതീക്ഷ ശ്രീകാന്തായിരുന്നു. എന്നാല്‍, പ്രതീക്ഷകള്‍ക്കൊത്തുയരാന്‍ താരത്തിന് കഴിഞ്ഞില്ല. രണ്ട് സെറ്റിലും ജാപ്പനീസ് താരം ശ്രീകാന്തിനെതിരെ വ്യക്തമായ മേധാവിത്വത്തോടെയാണ് മുന്നേറിയത്. ഓള്‍ ഇംഗ്ലണ്ടില്‍ നാലുതവണ നേര്‍ക്കുനേര്‍ വന്നപ്പോഴും ശ്രീകാന്തിന് തോല്‍വിയായിരുന്നു ഫലം.

റാഞ്ചിയിലെ ക്ഷീണം തീര്‍ക്കാന്‍ ടീം ഇന്ത്യ മൊഹാലിയില്‍, സൂപ്പര്‍ സണ്‍ഡേയില്‍ നാലാമങ്കം പൊടിപാറുംറാഞ്ചിയിലെ ക്ഷീണം തീര്‍ക്കാന്‍ ടീം ഇന്ത്യ മൊഹാലിയില്‍, സൂപ്പര്‍ സണ്‍ഡേയില്‍ നാലാമങ്കം പൊടിപാറും

ലോക ഒന്നാം നമ്പര്‍ താരമായ ചൈനീസ് തായ്‌പേയിയുടെ തായ് സൂവിനോടാണ് സൈന പരാജയപ്പെട്ടത്. സ്‌കോര്‍ 15-21, 19-21. ആദ്യ സെറ്റില്‍ എളുപ്പം കീഴടങ്ങിയെങ്കിലും രണ്ടാം സെറ്റില്‍ സൈന മികച്ച പോരാട്ടമാണ് കാഴ്ചവെച്ചത്. നേരത്തെ ഏറ്റുമുട്ടിയപ്പോഴും തായ് സൂവിനെ മറികടക്കാന്‍ സൈനയ്ക്ക് കഴിഞ്ഞിരുന്നില്ല. ടൂര്‍ണമെന്റില്‍ കിരീടപ്രതീക്ഷയായിരുന്ന പിവി സിന്ധു ആദ്യ റൗണ്ടില്‍തന്നെ പുറത്തായിരുന്നു.

Story first published: Saturday, March 9, 2019, 12:14 [IST]
Other articles published on Mar 9, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X