ലണ്ടന്‍: ഓള് ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൈന നേവാളും കെ ശ്രീകാന്തും രണ്ടാം റൗണ്ടിലെത്തി. അതേസമയം, യുവതാരം സമീര്‍ വര്‍മ ആദ്യ റൗണ്ടില്‍ പുറത്തായി. സ്കോട്ലന്ഡ് താരം ക്രിസ്റ്റി ഗില്‍മോറിനെ 21-17, 21-18 എന്ന സ്കോറിനാണ് സൈന തോല്‍പ്പിച്ചത്. പിവി സിന്ധു ആദ്യ റൗണ്ടില്‍ പുറത്തായതിനാല്‍ വനിതാ സിംഗിള്‍സില്‍ ഇനി സൈന മാത്രമാണ് ഇന്ത്യയുടെ പ്രതീക്ഷ.
ലോക ഒന്‍പതാം നമ്പര്‍ താരമായ സൈന എതിരാളിക്കെതിരെ വിയര്‍പ്പൊഴുക്കിയാണ് വിജയംകണ്ടത്. എതിരാളി വെല്ലുവിളിയായിരുന്നെന്ന് സൈന മത്സരശേഷം പറഞ്ഞു. രണ്ടു സെറ്റിലും വിജയം അനായാസമായിരുന്നില്ല. സ്വാഭാവിക കളിയാണ് പുറത്തെടുത്തത്. സമ്മര്‍ദ്ദമില്ലാതെ കളിക്കാന്‍ കഴിഞ്ഞെന്നും സൈന പറഞ്ഞു. ഡെന്മാര്ക്കിന്റെ ലിനെ കെയ്ര്സ്ഫെല്ഡ് ആണ് സൈനയുടെ അടുത്ത എതിരാളി.
നിദാഹാസ് ഫ്ളോപ്പില്‍ നിന്നും നാഗ്പൂര്‍ ഹീറോയിലേക്ക്... ശങ്കറിന്റെ തിരിച്ചുവരവ്, ദ്രാവിഡിന് നന്ദി
ഫ്രാന്‍സിന്റെ ബ്രൈസ് ലെവര്ഡെസിനെതിരെ 21-13, 21-11 എന്ന സ്കോറിനാണ് ശ്രീകാന്തിന്റെ ജയം. അതേസമയം, മറ്റൊരു ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന സമീര്‍ വര്‍മ മുന്‍ ലോകചാമ്പ്യന് ഡെന്മാര്ക്കിന്റെ വിക്ടര്‍ അക്സെല്സെനിനോട് തോറ്റു. സ്കോര്‍ 21-16, 18-21, 14-21. ആദ്യ സെറ്റില്‍ അനായാസം ജയിച്ച സമീറിന് തുടര്‍ന്ന് മികവ് നിലനിര്‍ത്താനായില്ല.