ടോക്യോ: ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയും ജാപ്പനീസ് താരം അകാനെ യമാഗൂച്ചിക്ക് മുന്നില്‍ കാലിടറി ഇന്ത്യന്‍ താരം പിവി സിന്ധു. ജപ്പാന് ഓപ്പണ്‍ ബാഡ്മിന്റണ്‍ ക്വാര്‍ട്ടര്‍ ഫൈനലിലാണ് സിന്ധു ഇത്തവണ തോല്‍വി ഏറ്റുവാങ്ങിയത്. സ്കോര്‍ 18-21, 15-21. കഴിഞ്ഞയാഴ്ച ഇന്തോനേഷ്യന്‍ ഓപ്പണ്‍ ഫൈനലിലും സിന്ധു ഇതേ താരത്തോട് തോല്‍വി വഴങ്ങിയിരുന്നു. രണ്ട് സെറ്റിലും സിന്ധുവിന് യമാഗൂച്ചിക്കെതിരെ മേധാവിത്വം പുലര്‍ത്താനായില്ല.
ആദ്യ സെറ്റില്‍ നാലു പോയന്റോളം മുന്നിലുണ്ടായിരുന്ന സിന്ധുവിന് പതിയെ താളം നഷ്ടമാവുകയായിരുന്നു. ജാപ്പനീസ് താരത്തിനെ തുടരെ പോയന്റ് വഴങ്ങുന്നത് സിന്ധു ആവര്‍ത്തിച്ചു. മികച്ച സ്മാഷുകളുതിര്ക്കാനോ അനാവശ്യ പിഴവുകള്‍ ഒഴിവാക്കാനോ ഇന്ത്യന്‍ താരത്തിന് കഴിഞ്ഞില്ല. ആദ്യ സെറ്റില്‍ സിന്ധു പൊരുതിയെങ്കിലും രണ്ടാം സെറ്റില്‍ യമാഗൂച്ചി തുടക്കം മുതല്‍ ലീഡെടുത്താണ് മത്സരം സ്വന്തമാക്കിയത്.
ചരിത്രനേട്ടവുമായി അനിത ജോസഫ്; ലോക യൂണിവേഴ്സിറ്റി പവര്‍ലിഫ്റ്റിങ് സ്വര്‍ണം നേടുന്ന ആദ്യ മലയാളി
നേരത്തെ പുരുഷന്മാരുടെ സിംഗിള്‍സില്‍ ഇന്ത്യയുടെ സായ് പ്രണീത് സെമിയില്‍ കടന്നിരുന്നു. ഇന്തോനേഷ്യയുടെ ടോമി സുഗിയാര്‍തോയെ 21-12, 21-15 എന്നിങ്ങനെ നേരിട്ടുള്ള സെറ്റിലാണ് ഇന്ത്യന്‍താരം കീഴ്പ്പെടുത്തിയത്. അതേസമയം ഡബിള്‍സില്‍ ഇന്ത്യന്‍ താരങ്ങളായ സാത്വിക് സായ്രാജ് റെങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി സഖ്യം ക്വാര്‍ട്ടറില്‍ പുറത്തായി. ജപ്പാന് ജോഡികളായ കുമാറ, സൊനോദ സഖ്യത്തോടാണ് ഇന്ത്യ പരാജയപ്പെട്ടത്. സ്കോര്‍ 21-19, 21-18. രണ്ട് സെറ്റിലും ലോക രണ്ടാം നമ്പര്‍ താരങ്ങള്‍ക്കെതിരെ ഉജ്വല പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചത്.