ദേശീയ യൂത്ത് അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന്റെ ആര്‍ ശ്രീലക്ഷ്മിക്ക് സ്വര്‍ണം
വഡോദര: ദേശീയ യൂത്ത് അത്‌ലറ്റിക്‌സിന്റെ ആദ്യദിനം കേരളത്തിന്റെ ആര്‍ ശ്രീലക്ഷ്മി പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ സ്വര്‍ണംനേടി. 2.50 മീറ്റര്‍ ഉയരത്തില്‍ പറന്നാണ് ശ്രീലക്ഷ്മി കേരളത്തിന് സ്വര്‍ണം സമ്മാനിച്ചത്. ഇതേ ഇനത്തില്‍ മലയാളി നവന ലക്ഷ്മി 2.30 മീറ്റര്‍ ഉയരത്തില്‍ വെള്ളിയും നേടി. ഹൈജമ്പില്‍ ഗായത്രി ശിവകുമാര്‍ കേരളത്തിനായി വെങ്കലവും സ്വന്തമാക്കി.

ആണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ ഉത്തര്‍പ്രദേശിന്റെ രാകേഷ് ഗോണ്ട് 4.90 മീറ്റര്‍ ചാടി യൂത്ത് അത്‌ലറ്റിക്‌സ് ദേശീയ റെക്കോഡ് മറികടന്നു. കഴിഞ്ഞ വര്‍ഷം കനയ്യ സിങ് കുറിച്ച 4.75 മീറ്റര്‍ ആണ് രാകേഷ് തിരുത്തിയത്. പെണ്‍കുട്ടികളുടെ 2000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ ഉത്തര്‍പ്രദേശിന്റെ കാജല്‍ ശര്‍മ 7:11.99 സമയത്തില്‍ മീറ്റ് റെക്കോഡോടെ സ്വര്‍ണം നേടി.
ആണ്‍കുട്ടികളുടെ സ്റ്റീപ്പിള്‍ചേസില്‍ ഉത്തര്‍പ്രദേശിന്റെ മുഹമ്മദ് നൂര്‍ ഹസന്‍ 5:54.37 സമയത്തില്‍ മീറ്റ് റെക്കോഡിട്ടു. ഹരിയാനയുടെ പൂജയ്ക്കാണ് പെണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോയില്‍ സ്വര്‍ണം. ഉത്തര്‍പ്രദേശിന്റെ രോഹിത് യാദവ് ആണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയില്‍ റെക്കോഡോടെ സ്വര്‍ണമണിഞ്ഞു (77.41). വഡോദരയില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യദിനം മത്സരം അവസാനിക്കുമ്പോള്‍ 43 പോയന്റുമായി ഉത്തര്‍പ്രദേശാണ് മുന്നില്‍. 17 പോയന്റുള്ള കേരളം അഞ്ചാം സ്ഥാനത്തുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications