വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹര്‍ഡില്‍സില്‍ പതിനാറ് വര്‍ഷം പഴക്കമുള്ള ലോക റെക്കോര്‍ഡ് തകര്‍ത്ത് അമേരിക്കയുടെ ദലീല

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഓട്ടക്കാരി ദലീല മുഹമ്മദ് വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ 16 വര്‍ഷം പഴക്കമുള്ള ലോകറെക്കോര്‍ഡ് തന്റെ പേരിലാക്കി. അയോവയില്‍ നടക്കുന്ന യുണൈറ്റഡ് സ്റ്റേറ്റ്‌സ് ചാമ്പ്യന്‍ഷിപ്പിലാണ് ദലീലയുടെ നേട്ടം. റഷ്യയുടെ യുലിയ പെചോന്‍കിന 2003ല്‍ കുറിച്ച 52.34 സെക്കന്‍ഡിന്റെ റെക്കോര്‍ഡ് ദലീല തിരുത്തി. 52.20 സെക്കന്‍ഡിലാണ് ദലീല ഫിനിഷ് ചെയ്തത്.

രോഹിത്തുമായി തമ്മിലടിയോ? ശാസ്ത്രിയെ മാറ്റണോ?; ഒടുവില്‍ വിരാട് കോലിയുടെ പ്രതികരണം പുറത്ത്രോഹിത്തുമായി തമ്മിലടിയോ? ശാസ്ത്രിയെ മാറ്റണോ?; ഒടുവില്‍ വിരാട് കോലിയുടെ പ്രതികരണം പുറത്ത്

മികച്ച തുടക്കം മുതലെടുത്താണ് ഒളിമ്പിക് ചാമ്പ്യന്‍ കൂടിയായ ദലീല ലോകത്തിന്റെ നെറുകയിലെത്തിയത്. സിഡ്നി മക്ലോഫ്ലിന്‍ വെള്ളിയും സ്‌പെന്‍സര്‍ വെങ്കലവും നേടി. എതിരാളികള്‍ കരുത്തരായതുകൊണ്ടുതന്നെ ദലീല ലോക റെക്കോര്‍ഡ് ഭേദിച്ചേക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. നേരത്തെ അണ്ടര്‍ 20 വിഭാഗത്തിലും താരം ലോക റെക്കോഡ് സ്ഥാപിച്ചിരുന്നു. 52.75 സെക്കന്‍ഡിലാണ് ഈ നേട്ടം.

dalilahmuhammad

വാക്കുകള്‍കൊണ്ട് വിവരിക്കാനാകാത്ത സന്തോഷമാണിതെന്ന് ദലീല മത്സരശേഷം പറഞ്ഞു. റെക്കോര്‍ഡുകള്‍ തിരുത്തപ്പെടാനുള്ളതാണ്. തന്റെ റെക്കോര്‍ഡും ഭാവിയില്‍ തിരുത്തിയേക്കാം. 51 സെക്കന്‍ഡില്‍വരെ ഓടാന്‍ കഴിവുള്ളവരുണ്ടെന്നും താരം വ്യക്തമാക്കി. മീറ്റില്‍ ആദ്യമൂന്ന് സ്ഥാനം നേടിയ മൂന്നു പേരും സെപ്റ്റംബറില്‍ ദോഹയില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിനും യോഗ്യത നേടി. ദോഹയിലും കടുത്ത പോരാട്ടമായിരിക്കും ദലീലയെ കാത്തിരിക്കുക.

Story first published: Tuesday, July 30, 2019, 11:10 [IST]
Other articles published on Jul 30, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X