ദോഹ: ജമൈക്കന്‍ താരം ഷെല്ലി ആന്‍ ഫ്രേസര്‍ ദോഹയില്‍ നടക്കുന്ന ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 100 മീറ്ററില്‍ സ്വര്‍ണം നേടി. 10.71 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് താരം ലോകത്തിലെ ഏറ്റവും വേഗതയേറിയ താരമായത്. ബ്രിട്ടന്റെ ദിന ആഷര്‍ സ്മിത്ത് വെള്ളി നേടി (10.83). ഐവറി കോസ്റ്റിന്റെ മേരി ജോസിക്കാണു വെങ്കലം (10.90). ജമൈക്കയുടെ എലെയ്ന് തോംപ്സണ് നാലാമതായി.
ഇതോടെ ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ ഷെല്ലി ആകെ നാല് സ്വര്‍ണം നേടി. 2015, 2013, 2009 വര്‍ഷങ്ങളിലായിരുന്നു താരം നേരത്തെ സ്വര്‍ണം നേടിയിരുന്നത്. ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ നാലു സ്വര്‍ണ മെഡലുകള്‍ സ്വന്തമാക്കുന്ന ആദ്യ താരമെന്ന ബഹുമതിയും ഇതോടെ ഷെല്ലി സ്വന്തമാക്കി. രണ്ടുതവണ ഒളിമ്പിക് ജേതാവുകൂടിയായ 32 കാരിയുടെ ഗംഭീര തിരിച്ചുവരവ് കൂടിയാണിത്.
പാന്റില്ലേലും കുഴപ്പമില്ല, ലബുഷെയ്ന്റെ രസികന്‍ റണ്ണൗട്ട് വൈറല്‍ - വീഡിയോ
പുരുഷ വിഭാഗത്തില്‍ ക്രിസ്റ്റ്യന്‍ കോള്മാന് ആണ് ജേതാവായത്. ഫൈനലില്‍ 9.76 സെക്കന്റില്‍ ഫിനിഷിങ് ലൈന്‍ തൊട്ട് കോള്മാന് വേഗരാജാവായി. കരിയറിലെ ഏറ്റവും മികച്ച സമയത്തോടെയായിരുന്നു കോള്മാന് സ്വര്‍ണനേട്ടത്തിലെത്തിയത്. അമേരിക്കന്‍ താരം ജസ്റ്റിന് ഗാറ്റ്ലിന് വെള്ളി നേടി. 9.89 സെക്കന്റിലാണ് ഗാറ്റ്ലിന് ഫിനിഷ് ചെയ്തത്. 9.90 സെക്കന്റില്‍ ഓടിയെത്തി കാനഡയുടെ ആന്ദ്രെ ഡി ഗ്രാസ്സെ വെങ്കലവും സ്വന്തമാക്കി.