Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോക ചാമ്പ്യന്‍ഷിപ്പ്; അര്‍ധരാത്രിയിലെ മാരത്തോണില്‍ സ്വര്‍ണം നേടി കെനിയ, 28 പേര്‍ ഫിനിഷ് ചെയ്തില്ല

ദോഹ: ദോഹയില്‍ ആരംഭിച്ച ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മാരത്തോണില്‍ സ്വര്‍ണം നേടി കെനിയ. വനിതാ വിഭാഗത്തില്‍ കെനിയയുടെ റുത്ത് ഷെപന്‍ഗറ്റിച്ച് ആണ് സ്വര്‍ണ ജേതാവ്. 2 മണിക്കൂറും 32 മിനിറ്റും 43 സെക്കന്റുമെടുത്താണ് താരം ഫിനിഷിങ് ലൈന്‍ തൊട്ടത്. കഴിഞ്ഞ മൂന്നരപ്പതിനാണ്ടിനിടയിലെ മോശം സമയം കൂടിയാണിത്. ദോഹയില്‍ കടുത്ത ചൂട് കായിക താരങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി.

ruthchepngetich

മത്സരം ആരംഭിക്കുമ്പോള്‍ 68 പേരാണ് സ്റ്റാര്‍ട്ടിങ് ലൈനിലുണ്ടായതെങ്കിലും 28 പേര്‍ക്ക് ഫിനിഷ് ചെയ്യാനായില്ല. കടുത്ത ചൂടും ഹുമിഡിറ്റിയും കളിക്കാരെ വശംകെടുത്തി. ഇത്തരമൊരു സാഹചര്യത്തില്‍ മത്സരം ജയിക്കുന്നവര്‍ ഹീറോയാണെന്നാണ് ഇസ്രായേലിന്റെ ലോന സാല്‍പീറ്റര്‍ പറയുന്നത്. ഫിനിഷ് ചെയ്യുന്നവര്‍ മികച്ച കായികശേഷിയുള്ളവരും. ഫിനിഷ് ചെയ്യാത്തവരും അങ്ങിനെതന്നെ. അവര്‍ കഠിനമായി ശ്രമിച്ചെന്നും അവര്‍ പറഞ്ഞു.

എങ്ങിനെയെങ്കിലും ഓടിത്തീര്‍ക്കുകയെന്നതുമാത്രമായിരുന്നു ലക്ഷ്യമെന്നാണ് അമേരിക്കന്‍ താരം റോബെര്‍ട്ട ഗോര്‍ണര്‍ പറഞ്ഞത്. ചൂടുകുറഞ്ഞ സമയമായതുകൊണ്ടാണ് അര്‍ധരാത്രി മാരത്തോണിന് സമയം കണ്ടെത്തിയത്. മത്സരത്തില്‍ പങ്കെടുത്തവരെല്ലാം കാലാവസ്ഥയെക്കുറിച്ച് പരാതിപ്പെട്ടു. കടുത്ത ചൂട് കായിക താരങ്ങളുടെ ഊര്‍ജം ഇല്ലാതാക്കുന്നതുകൊണ്ടുതന്നെ ദോഹയിലെ മീറ്റ് കൂടുതല്‍ വിവാദത്തിലേക്കാണ് കടക്കുന്നത്.

Story first published: Saturday, September 28, 2019, 11:21 [IST]
Other articles published on Sep 28, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+