വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോക ചാമ്പ്യന്‍ഷിപ്പ്; ചരിത്രനേട്ടവുമായി ജാവലിന്‍ താരം അന്നു റാണി, ദേശീയ റെക്കോര്‍ഡും തിരുത്തി

ദോഹ: ഇന്ത്യയുടെ വനിതാ ജാവലിന്‍ ത്രോ താരം അന്നു റാണിക്ക് ദോഹയില്‍ നടക്കുന്ന ലോക
അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രനേട്ടം. ലോക ചാമ്പ്യന്‍ഷിപ്പില്‍ ജാവലിന്‍ ത്രോയില്‍ ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയായ അന്നു തന്റെ പേരിലുള്ള ദേശീയ റെക്കോര്‍ഡും തിരുത്തി. ലോകത്തിലെ മികച്ച താരങ്ങള്‍ പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചാം സ്ഥാനക്കാരിയായാണ് അന്നു ഫൈനലിലെത്തിയത്.

യോഗ്യതാ റൗണ്ടില്‍ അന്നു 62.43 മീറ്റര്‍ ദൂരം എറിഞ്ഞു. ഏഷ്യന്‍ ചാമ്പ്യന്‍ കൂടിയായ ചൈനയുടെ ല്യു ഹുയ്ഹുയ് 67.27 മീറ്റര്‍ ദൂരം കണ്ടെത്തിയപ്പോള്‍ ജര്‍മനിയുടെ ക്രിസ്റ്റിന്‍ ഹസ്സോങ് 65.29 മീറ്റര്‍ ദൂരമെറിഞ്ഞ് രണ്ടാം സ്ഥാനത്തായി. മൂന്നാം സ്ഥാനത്തുള്ള ചൈനയുടെ ഷിയിങ് ലി 63.48 മീറ്ററും നാലാം സ്ഥാനത്തുള്ള സ്ലോവാന്യയുടെ മാര്‍ട്ടിന റത്തേജ് 62.87 മീറ്ററുമാണ് എറിഞ്ഞത്.

ഇന്ത്യന്‍ ടെന്നീസിലെ പുത്തന്‍ താരോദയം സുമിത് നാഗലിന് കരിയറിലെ ഉയര്‍ന്ന റാങ്കിങ്ഇന്ത്യന്‍ ടെന്നീസിലെ പുത്തന്‍ താരോദയം സുമിത് നാഗലിന് കരിയറിലെ ഉയര്‍ന്ന റാങ്കിങ്

Annu Rani

ചൊവ്വാഴ്ച രാത്രിയാണ് ഇന്ത്യ കാത്തിരിക്കുന്ന ഫൈനല്‍. കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്താല്‍ ഇന്ത്യന്‍ താരത്തിന് മെഡല്‍ നേടാന്‍ കഴിഞ്ഞേക്കും. ഈ വര്‍ഷമാദ്യം പട്യാലയില്‍ കുറിച്ച സ്വന്തം റെക്കോഡായ 62.34 മീറ്റര്‍ തന്നെയാണ് അന്നു ദോഹയില്‍ മറികടന്നത് എന്നത് പ്രതീക്ഷയ്ക്ക് വകനല്‍കുന്നതാണ്. ആദ്യത്തെ ഉദ്യമത്തില്‍ 57.05 മീറ്ററും മൂന്നാമത്തെ ഉദ്യമത്തില്‍ 60.50 മീറ്റര്‍ ദൂരവുമാണ് താരം പിന്നിട്ടത്.

Story first published: Tuesday, October 1, 2019, 9:14 [IST]
Other articles published on Oct 1, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X