വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോക ചാമ്പ്യന്‍ഷിപ്പ്; മലയാളിക്കരുത്തില്‍ മിക്‌സഡ് റിലേ ടീം ഫൈനലില്‍, ജാബിര്‍ ഫൈനലിലെത്തിയില്ല

ദോഹ: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മിക്‌സഡ് റിലേ ടീം ഫൈനലിലെത്തി. മലയാളിക്കരുത്തില്‍ സീസണിലെ ഏറ്റവും മികച്ച സമയമാണ് ടീം കുറിച്ചത്. 3 മിനിറ്റ് 16.14 സെക്കന്റില്‍ ഇന്ത്യന്‍ ടീം ഫിനിഷിങ് ലൈന്‍ തൊട്ടു. ടീം ഫൈനലിലെത്തിയതോടെ ടോക്യോ ഒളിമ്പിക്‌സ് യോഗ്യതയും നേടി. 4ഃ400 മീറ്ററര്‍ റിലേയില്‍ ഇന്ത്യയ്ക്കുവേണ്ടി മുഹമ്മദ് അനസ്, വിസ്മയ, ജിസ്ന മാത്യു, നോഹ് നിര്‍മ്മല്‍ ടോം എന്നിവരാണ് ഓടിയത്.

ഫൈനലിലെത്തിയവരില്‍ ഇന്ത്യ ഏഴാം സ്ഥാനത്താണ്. അമേരിക്ക, ജമൈക്ക, ബഹ്‌റൈന്‍ ടീമുകളാണ് ഒന്നുമുതല്‍ മൂന്നുവരെ സ്ഥാനങ്ങളില്‍. അമേരിക്ക മൂന്ന് മിനിറ്റ് 12.42 സെക്കന്റില്‍ ഓടിയെത്തി. ഏഷ്യന്‍ ചാമ്പ്യന്മാരായ ഇന്ത്യ ലോക നിലവാരത്തിലുള്ള പ്രകടനം പുറത്തെടുത്തത് അഭിമാനകരമാണ്. ഫൈനലില്‍ കുറേക്കൂടി മികവുകാട്ടിയാല്‍ ഇന്ത്യയ്ക്ക് ചരിത്രനേട്ടത്തിലെത്താന്‍ കഴിയും.

കോലി ടീം ഇന്ത്യയുടെ ജൂനിയര്‍ ദാദ... സമാനതകളുണ്ട്, ചൂണ്ടിക്കാട്ടി സഹീര്‍കോലി ടീം ഇന്ത്യയുടെ ജൂനിയര്‍ ദാദ... സമാനതകളുണ്ട്, ചൂണ്ടിക്കാട്ടി സഹീര്‍

mohammedanas

അതേസമയം, പുരുഷന്മാരുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മലയാളി താരം എം.പി. ജാബിറിന് ഫൈനലിലെത്താനായില്ല. സെമിയില്‍ മൂന്നാം ഹീറ്റ്‌സില്‍ ജാബിര്‍ 49.71 സെക്കന്‍ഡില്‍ അഞ്ചാമതായാണ് ഫിനിഷ് ചെയ്തത്. ഈ ഹീറ്റ്സിലെ ആദ്യ രണ്ടു സ്ഥാനക്കാര്‍ മാത്രമാണ് ഫൈനലിലെത്തുക. ആദ്യദിനം യോഗ്യതാറൗണ്ടില്‍ 49.62 സെക്കന്‍ഡില്‍ ജാബിര്‍ ഫിനിഷ് ചെയ്തിരുന്നു.

Story first published: Sunday, September 29, 2019, 10:13 [IST]
Other articles published on Sep 29, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X