For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോക ചാമ്പ്യന്‍ഷിപ്പ്; മിക്‌സഡ് റിലേയില്‍ സാന്നിധ്യമറിയിച്ച് ഇന്ത്യ, ഫൈനലില്‍ ഏഴാം സ്ഥാനം

ദോഹ: ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 4ഃ400 മിക്സഡ് റിലേയില്‍ ഇന്ത്യയ്ക്ക് ഏഴാം സ്ഥാനം. മലയാളിക്കരുത്തിലിറങ്ങിയ ഇന്ത്യ സീസണിലെ മികച്ച സമയം കുറിച്ചെങ്കിലും മെഡല്‍ നേട്ടത്തിലെത്താനായില്ല. ലോക റെക്കോര്‍ഡോടെ അമേരിക്കയാണ് ഈ ഇനത്തില്‍ സ്വര്‍ണം നേടിയത്. മൂന്നുമിനിറ്റ് 09.34 അമേരിക്ക ആദ്യമെത്തിയപ്പോള്‍ ജമൈക്ക വെള്ളിയും (3:11.78) ബഹ്റൈന്‍ (3:11.82) വെങ്കലവും നേടി.

ഇന്ത്യ ഗംഭീര പ്രകടനമാണ് ലോക വേദിയില്‍ കാഴ്ചവെച്ചത്. മൂന്നുമിനിറ്റ് 15.77 സെക്കന്‍ഡില്‍ ഇന്ത്യ ഫിനിഷ് ചെയ്തു. 3 മിനിറ്റ് 16.14 സെക്കന്റില്‍ ആണ് യോഗ്യതാ റൗണ്ടില്‍ ഇന്ത്യയുടെ സമയം. മുഹമ്മദ് അനസ്, വിസ്മയ, ജിസ്ന മാത്യു, നോഹ നിര്‍മല്‍ ടോം എന്നീ ക്രമത്തിലാണ് ഇന്ത്യ ഓടിയത്. എല്ലാവരും മലയാളികളാണെന്നതാണ് പ്രത്യേകത. രണ്ടാം ലാപ്പ് മുതലാണ് ഇന്ത്യ പിന്നിലായത്. എന്നിരുന്നാലും ബ്രസീലിന് മുന്നിലായാണ് ഇന്ത്യ ഫിനിഷ് ചെയ്തത്.

worldathleticschampionship

ഫൈനലിലെത്തിയതോടെ ഇന്ത്യ ഒളിമ്പിക്‌സ് യോഗ്യതയും ഉറപ്പാക്കിയിട്ടുണ്ട്. 2018 ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ മിക്സഡ് റിലേയില്‍ സ്വര്‍ണം നേടിയ ഇന്ത്യ ഒളിമ്പിക്‌സില്‍ പ്രകടനം മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷ.

Story first published: Monday, September 30, 2019, 9:34 [IST]
Other articles published on Sep 30, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+