വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോക ചാമ്പ്യന്‍ഷിപ്പ്; സ്റ്റീപ്പിള്‍ ചേസില്‍ ഇന്ത്യയുടെ അവിനാശ് സാബ്‌ലെയ്ക്ക് ഒളിമ്പിക്‌സ് യോഗ്യത

ദോഹ: ലോക അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് ദിവസത്തിനുള്ളില്‍ രണ്ടാം തവണയും ദേശീയ റെക്കോര്‍ഡ് തിരുത്തിയ ഇന്ത്യന്‍ താരം അവിനാശ് സാബ്ലെ ടോക്യോ ഒളിമ്പിക്‌സിന് യോഗ്യത നേടി. പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസ് ഫൈനലില്‍ 13-ാം സ്ഥാനത്തായാണ് ഇന്ത്യന്‍താരം ഫിനിഷ് ചെയ്തതെങ്കിലും ഒളിമ്പിക്‌സ് യോഗ്യതാ മാര്‍ക്ക് മറികടക്കാന്‍ ഇന്ത്യന്‍ താരത്തിന് കഴിഞ്ഞു.

അവിനാശ് 8 മിനിറ്റ് 21.23 സെക്കന്റിലാണ് ഫിനിഷ് ചെയ്തത്. 8.22.00 സെന്റാണ് ഒളിമ്പിക്‌സ് യോഗ്യത. 8.25 എന്ന ദേശീയ റെക്കോര്‍ഡ് തിരുത്തിയ അവിനാശ് അവിസ്മരണീയ പ്രകടനമാണ് ദോഹയില്‍ പുറത്തെടുത്തത്. അതേസമയം, മെഡല്‍ നേടിയ താരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അവിനാശിന്റെ പ്രകടനം ഏറെ പിറകിലാണ്. കെനിയയുടെ കോണ്‍സെസ്ലസ് കിപ്രറ്റോ (8.01.35) സ്വര്‍ണം നേടിയപ്പോള്‍ എത്യോപ്യയുടെ തമെച്ച ഗിര്‍മ (8.01.36) വെള്ളി നേടി.

പ്രോ കബഡി ലീഗ്; പിങ്ക് പാന്ഥേഴ്‌സിനും ഹരിയാണ സ്റ്റീലേഴ്‌സിനും ജയംപ്രോ കബഡി ലീഗ്; പിങ്ക് പാന്ഥേഴ്‌സിനും ഹരിയാണ സ്റ്റീലേഴ്‌സിനും ജയം

Avinash Sable

സ്റ്റീപ്പിള്‍ ചേസില്‍ അവിനാശിനെ സെമിയില്‍ അയോഗ്യനാക്കാന്‍ തീരുമാനിച്ചിരുന്നു. ഹീറ്റ്‌സിനിടെ 2 തവണ എതിരാളികള്‍ അവിനാശിന്റെ ഓട്ടം തടസ്സപ്പെടുത്തിയെന്ന ഇന്ത്യയുടെ പരാതി സംഘാടകര്‍ പരിഗണിച്ചതോടെയാണ് യോഗ്യതാ റൗണ്ടില്‍ 20-ാം സ്ഥാനം ലഭിച്ച താരത്തിന് ഫൈനലില്‍ അവസരം ലഭിച്ചത്. ഫൈനലിലെ പ്രകടനത്തോടെ അവിനാശ് ഒളിമ്പിക്‌സ് ടിക്കറ്റ് ഉറപ്പിക്കുകയും ചെയ്തു.

Story first published: Saturday, October 5, 2019, 9:54 [IST]
Other articles published on Oct 5, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X