Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അത്‌ലറ്റിക്‌സ് പൂരത്തിന് ഇന്ന് കൊടിയേറ്റ്; പ്രതീക്ഷയോടെ 27 അംഗ ഇന്ത്യന്‍ ടീം

ദോഹ: 17ാമത് ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കം. 209 രാജ്യങ്ങളിലെ താരങ്ങള്‍ മാറ്റുരയ്ക്കുന്ന ആവേശപോരാട്ടത്തില്‍ ഇന്ത്യയില്‍ നിന്ന് 27 താരങ്ങളാണ് പങ്കെടുക്കുന്നത്. ഇതില്‍ 12 മലയാളികളും ഉള്‍പ്പെടും.ലോങ്ജംപില്‍ മലയാളി താരം എം ശ്രീശാന്ത് ഇന്ന് ഇന്ത്യക്കുവേണ്ടി ഇറങ്ങും.10 ദിവസം നീണ്ടുനില്‍ക്കുന്ന കായിക പോരാട്ടത്തില്‍ ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷ നല്‍കുന്ന നിരവധി താരങ്ങളുണ്ട്.വനിതാ റിലേയില്‍ നിന്ന് പരിക്കിനെത്തുടര്‍ന്ന് ഹിമാദാസ് പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി.ആദ്യം പ്രഖ്യാപിച്ച ടീമില്‍ ഇല്ലായിരുന്ന ദ്യുതി ചന്ദ്,ആഞ്ജലി ദേവി,അര്‍ച്ചന സുശീന്ദ്രന്‍ എന്നിവരെ അവസാന നിമിഷം ടീമില്‍ ഉള്‍പ്പെടുത്തി.100 മീറ്ററില്‍ ദേശീയ റെക്കോഡിനുടമാണ് ദ്യുതി.മെഡല്‍ നേട്ടത്തിലുപരിയായി 2020ലെ ടോക്കിയോ ഒളിംപിക്‌സിന് യോഗ്യത നേടുകയെന്നതിനാവും താരങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുക.

iaaf2019

ഇന്ത്യയുടെ അഭിമാനമാവാന്‍ ഈ മലയാളികള്‍

ദോഹയില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ജിന്‍സണ്‍ ജോണ്‍സണ്‍ 1500 മീറ്ററില്‍ മത്സരിക്കുന്നുണ്ട്.ഈ ഇനത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ പുരുഷ താരം മത്സരിക്കുന്നത്. ദേശീയ റെക്കോഡിനുടമായ കോഴിക്കോട്ടുകാരാന്‍ ദോഹയില്‍ ചരിത്രം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കാം.ദീര്‍ഘദൂര ഓട്ടത്തില്‍ പി യു ചിത്രയില്‍ പ്രതീക്ഷ ഏറെയാണ്. സമീപകാലത്തെ മികച്ച പ്രകടനങ്ങള്‍ ഈ പാലക്കാട്ടുകാരിയുടെ മെഡല്‍ പ്രതീക്ഷയെ സജീവമാക്കുന്നു. അടുത്തിടെ ലോങ്ജംപില്‍ മികച്ച നേട്ടം കൊയ്ത പാലക്കാട്ടുകാന്‍ ശ്രീശങ്കറിലും പ്രതീക്ഷയേറെ. തുടര്‍ച്ചയായ രണ്ടാം തവണയും ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന മാരത്തണ്‍ ഓട്ടക്കാരന്‍ തോന്നയ്ക്കല്‍ ഗോപി. റിലേയില്‍ മുഹമ്മദ് അനസ് തുടങ്ങിയ മലയാളികളിലെല്ലാം ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷയുണ്ട്.

Story first published: Friday, September 27, 2019, 11:16 [IST]
Other articles published on Sep 27, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+