For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ്: മലയാളി താരം എംപി ജാബിര്‍ 400 മീറ്റര്‍ ഹര്‍ഡില്‍സ് സെമിയില്‍

ദോഹ: ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ നാനൂറ് മീറ്റര്‍ ഹര്‍ഡില്‍സില്‍ മലയാളി താരം എംപി ജാബിര്‍ സെമിയില്‍. വെള്ളിയാഴ്ച്ച രാത്രി നടന്ന ഹീറ്റ് വണ്‍ മത്സരത്തില്‍ മൂന്നാമനായാണ് ജാബിര്‍ ഓടിയെത്തിയത്. സമയം 49.62 സെക്കന്‍ഡുകള്‍. മലപ്പുറം പന്തല്ലൂര്‍ സ്വദേശിയാണ് ജാബിര്‍. ഈ വിഭാഗത്തില്‍ 49.13 സെക്കന്‍ഡുകള്‍ ജാബിര്‍ മുന്‍പ് കുറിച്ചിട്ടുണ്ട്. ഇതേസമയം, 49.27 സെക്കന്‍ഡുകള്‍ കുറിച്ച നോര്‍വെ താരം കാര്‍സ്‌റ്റെന്‍ വാര്‍ഹോമാണണ് ഒന്നാം ഹീറ്റ്‌സില്‍ ഒന്നാമന്‍. അയര്‍ലണ്ട് താരം തോമസ് വാര്‍ 49.41 സമയം രേഖപ്പെടുത്തി രണ്ടാമതെത്തി.

എംപി ജാബിർ

ജാബിറിനൊപ്പം മറ്റൊരു ഇന്ത്യന്‍ താരം — ധരുണ്‍ അയ്യസാമി നാനൂറ് മീറ്റര്‍ ഹര്‍ഡില്‍സില്‍ മത്സരിച്ചെങ്കിലും നിരാശപ്പെടുത്തി. 50.55 സെക്കന്‍ഡുകള്‍ കുറിച്ചാണ് താരം മത്സരം ഫിനിഷ് ചെയ്തത്. അവസാന ഹര്‍ഡിലില്‍ തട്ടിയതിനെ തുടര്‍ന്ന് നിര്‍ണായക നിമിഷങ്ങള്‍ അയ്യസാമിക്ക് നഷ്ടപ്പെടുകയായിരുന്നു. അഞ്ചാം ഹീറ്റില്‍ ആറാമനായാണ് താരം ഓടിയെത്തിയത്. ഇതോടെ സെമി യോഗ്യത അയ്യസാമിക്ക് നഷ്ടമായി. പ്രാഥമിക ഘട്ടത്തില്‍ അഞ്ചു ഹീറ്റ്‌സുകളാണുള്ളത്. ഓരോ ഹീറ്റ്‌സില്‍ നിന്നും നാലു പേര്‍ വീതം മുന്നോട്ടു യോഗ്യത നേടും. ശേഷം മികച്ച നാല് അഞ്ചാം സ്ഥാനക്കാരും സെമിയിലെത്തും.

നേരത്തെ ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ ലോങ്ജംപില്‍ ഇന്ത്യന്‍ താരം എം ശ്രീശങ്കറും നിരാശപ്പെടുത്തിയിരുന്നു. യോഗ്യതാ റൗണ്ടില്‍ 22 -മനായാണ് ശ്രീശങ്കര്‍ ഫിനിഷ് ചെയ്തത്. മൂന്നു തവണ ശ്രമിച്ചിട്ടും 7.62 മീറ്റര്‍ ദൂരം മാത്രമാണ് താരം പരമാവധി ചാടിയത്. 8.00 മീറ്റര്‍ ദൂരമാണ് ശ്രീശങ്കറിന്റെ സീസണിലെ ഏറ്റവും മികച്ച റെക്കോര്‍ഡ്. 208 രാജ്യങ്ങളില്‍ നിന്നായി 1,972 അത്‌ലറ്റിക് താരങ്ങള്‍ ദോഹയില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നുണ്ട്.

Story first published: Saturday, September 28, 2019, 10:53 [IST]
Other articles published on Sep 28, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+