Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Tokyo Olympics 2021: 'മലര്‍ത്തിയടിക്കാന്‍' ബജ്‌റംഗ് പുനിയ, ഗുസ്തിയിലെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ

ടോക്കിയോ: 2021ലെ ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷ നല്‍കുന്ന താരങ്ങളില്‍ പ്രധാനിയാണ് ബജ്‌റംഗ് പുനിയ. പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയിലാണ് അദ്ദേഹം മത്സരിക്കുന്നത്. ഇന്ത്യക്കായി ആറ് സ്വര്‍ണ്ണവും ഏഴ് വെള്ളിയും നാല് വെങ്കലവും നേടിയിട്ടുള്ള ബജ്‌റംഗ് ടോക്കിയോ ഒളിംപിക്‌സില്‍ ചരിത്രം സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.

ഒളിംപിക്‌സില്‍ ഇതിന് മുമ്പ് പങ്കെടുത്തിട്ടുണ്ടെങ്കിലും മെഡല്‍ നേട്ടത്തിലേക്ക് എത്താന്‍ അദ്ദേഹത്തിനായിട്ടില്ല. ലോക ചാമ്പ്യന്‍ഷിപ്പില്‍ 2013ല്‍ വെങ്കലവും 2018ല്‍ വെള്ളിയും നേടിയ ബജ്‌റംഗ് പുനിയ 2019ല്‍ വെങ്കലവും സ്വന്തമാക്കി. 2018ലെ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം കഴുത്തിലണിഞ്ഞ അദ്ദേഹം 2014ല്‍ വെള്ളിയും നേടി. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 2018ല്‍ സ്വര്‍ണ്ണവും 2014ല്‍ വെള്ളിയും ബജ്‌റംഗ് സ്വന്തം പേരിലാക്കി.

ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ രണ്ട് സ്വര്‍ണ്ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവും ബജ്‌റംഗ് പുനിയ സ്വന്തമാക്കിയിട്ടുണ്ട്. ലോക അണ്ടര്‍ 23 ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയും കോമണ്‍വെല്‍ക്ക് ചാമ്പ്യന്‍ഷിപ്പില്‍ 2016ലും 2017ലും സ്വര്‍ണ്ണവും അദ്ദേഹം സ്വര്‍ണ്ണം നേടി. ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസില്‍ സ്വര്‍ണ്ണവും ബജ്‌റംഗ് പുനിയ ഇന്ത്യക്കായി നേടിയിട്ടുണ്ട്.

bajrangpunia

രാജ്യത്തിന്റെ ആദരവ്

ഇന്ത്യയുടെ അഭിമാനമുയര്‍ത്തുന്ന നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയ ബജ്‌റംഗ് പുനിയയെ നിരവധി പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. 2015ല്‍ അര്‍ജുന അവാര്‍ഡ് നല്‍കിയാണ് ആദ്യം രാജ്യം അദ്ദേഹത്തിന് ആദരവ് അറിയിച്ചത്. 2019ല്‍ പത്മശ്രീ അവാര്‍ഡിനും അദ്ദേഹം അര്‍ഹനായി. രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തിനും അദ്ദേഹം അര്‍ഹനായിട്ടുണ്ട്. ഇന്ത്യ വളരെ അധികം പ്രതീക്ഷയോടെ കാണുന്ന താരമാണ് ബജ്‌റംഗ്. 27കാരനായ താരം ടോക്കിയോയില്‍ ചരിത്രം രചിക്കുമെന്ന് തന്നെ പ്രത്യാശിക്കാം.


രണ്ട് വര്‍ഷത്തെ പ്രകടനം

2019മുതല്‍ ഇക്കാലയളവില്‍ ഒമ്പത് ടൂര്‍ണമെന്റുകളില്‍ അദ്ദേഹം മത്സരിച്ചിട്ടുണ്ട്. മിക്ക സമയങ്ങളിലും മെഡല്‍ നേടാനും അദ്ദേഹത്തിനായി. 2019ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണ്ണ നേട്ടം അദ്ദേഹത്തിന്റെ കരിയറിലെ വഴിത്തിരിവായി. ഈ വര്‍ഷം ഇറ്റലിയില്‍ നടന്ന ടൂര്‍ണമെന്റില്‍ സ്വര്‍ണ്ണം നേടാനും താരത്തിന് സാധിച്ചിരുന്നു. ഇതെല്ലാം ടോക്കിയോയുടെ പ്രതീക്ഷ ഉയര്‍ത്തുന്നു.

തുടക്കത്തിലേ തന്നെ എതിരാളികള്‍ക്ക് മുകളില്‍ ആധിപത്യം സ്ഥാപിക്കുന്ന ശൈലിയാണ് താരത്തിന്റേത്. എന്നാല്‍ ഡീപ് ഡിവിഷന്‍ അദ്ദേഹത്തിന്റെ വീക്ക്‌നസ് പോയിന്റാണ്. ലോക ചാമ്പ്യന്മാര്‍ മാറ്റുരയ്ക്കുന്ന ടോക്കിയോയില്‍ മികച്ച പോരാട്ടം തന്നെ ബജ്‌റംഗിന് കാഴ്ചവെക്കേണ്ടി വരും.

Story first published: Tuesday, July 6, 2021, 19:31 [IST]
Other articles published on Jul 6, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+