Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടോക്കിയോയിൽ വേഗരാജാവായി ഇറ്റലിയുടെ മാഴ്സൽ ജേക്കബ്സ്; ശ്രദ്ധയമായി ജമൈക്കൻ അസാനിധ്യം

ടോക്കിയോ: ലോകത്തിന് പുതിയ വേഗരാജാവിന് സമ്മാനിച്ച് ടോക്കിയോ. 100 മീറ്ററിൽ ഇറ്റലിയുടെ മാഴ്സൽ ജേക്കബ്സ് സ്വർണം നേടി. 9.80 സെക്കൻഡിലാണ് ഇറ്റലി താരം ഓട്ടം പൂർത്തിയാക്കിയത്. 100 മീറ്റർ ട്രാക്കിലെ ജമൈക്കൻ ആധിപത്യത്തിന് അവസാനം കുറിക്കുന്ന വെടിമുഴക്കം കൂടിയായിരുന്നു ടോക്കിയോയിലേത്.

Olympics 2021

അമേരിക്കയുടെ ഫ്രെഡ് കെർലി 9.84 സെക്കൻഡിൽ ഓടിയെത്തി വെള്ളിയും 9.89 സെക്കൻഡിൽ മത്സരം ഫിനിഷിങ് ലൈൺ താണ്ടിയ കാനഡയുടെ ആന്ദ്രെ ഡി ഗ്രാസെ വെങ്കലവും നേടി. 2008 മുതൽ നടന്ന മൂന്ന് ഒളിംപിക്സുകളിൽ സ്വർണം നേടിയ ജമൈക്കയുടെ ഉസൈൻ ബോൾട്ട് വിരമിച്ച ശേഷമുള്ള ആദ്യ ഒളിംപിക്സിൽ ജമൈക്കയ്ക്ക് പുറത്ത് നിന്നാണ് ഇതിഹാസത്തിന് ഒരു പിൻഗാമി ഉണ്ടായിരിക്കുന്നത്.

2017ൽ ഉസൈൻ ബോൾട്ട് വിരമിച്ചെങ്കിലും ഇത്തവണയും ഒളിംപിക്സ് സ്വർണം ജമൈക്കയിലെത്തുമെന്നായിരുന്നു കണക്കുകൂട്ടൽ. ജസ്റ്റിൻ ഗാറ്റ്ലിനാണ് ടോക്കിയോയിൽ ജമൈക്കൻ പ്രതീക്ഷകളുമായി എത്തിയത്. എന്നാൽ താരത്തിന് ഫൈനൽ യോഗ്യത പോലും നേടാനായില്ല.

ടോക്കിയോയിലെ വേഗട്രാക്ക് മറ്റൊരു ചരിത് നിമിഷത്തിന് കൂടി സാക്ഷിയായി. 89 വർഷത്തിന് ശേഷം ഒരു ഏഷ്യൻ താരം 100 മീറ്റർ ഫൈനലിലെത്തി. ഹീറ്റ്സിൽ 9.84 സമയം കുറിച്ച് ഏഷ്യൻ റെക്കോർഡോടെ ഫൈനലിൽ ഇടംപിടിച്ച ചൈനയുടെ സു ബിങ്ടിയാണ് നേട്ടത്തിനുടമ. 1932 ലൊസാഞ്ചലസ് ഒളിംപിക്സിൽ ഫൈനലിൽ എത്തിയ ജപ്പാന്റെ താക യോഷിയോകയ്ക്കുയാണ് ഇതിന് മുൻപ് ഈ നേട്ടം സ്വന്തമാക്കിയത്.

Story first published: Sunday, August 1, 2021, 19:18 [IST]
Other articles published on Aug 1, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+