ദോഹ: ഇന്ത്യയുടെ മലയാളി അത്ലറ്റ് ടി ഗോപിക്ക് ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ നിരാശ. ചാമ്പ്യന്‍ഷിപ്പിന്റെ അവസാന ദിവസം പുരുഷന്മാരുടെ മാരത്തോണില്‍ മത്സരിച്ച ഗോപിക്ക് പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാനായില്ല. 57 പേര് മത്സരിച്ച ഇനത്തില്‍ ഗോപി 21-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഗോപി 2 മണിക്കൂറും 15 മിനിറ്റും 57 സെക്കന്റുമെടുത്താണ് മത്സരം പൂര്‍ത്തിയാക്കിയത്. കടുത്ത ചൂടിലും മത്സരം ഫിനിഷ് ചെയ്യാനായതില്‍ ഗോപിക്ക് അഭിമാനിക്കാം.
മത്സരം ആരംഭിക്കുമ്പോള്‍ 73 കായിക താരങ്ങളാണ് ഉണ്ടായിരുന്നതെങ്കിലും 18 പേര് ചൂടുമൂലം പാതിവഴിയില്‍ പിന്മാറി. 2017ല്‍ ഏഷ്യന്‍ മാരത്തോണില്‍ 2.15.48 എന്ന സമയത്തില്‍ ഗോപി ജേതാവായിരുന്നു. 2.13.39 ആണ് ഗോപിയുടെ മികച്ച സമയം. റിയോ ഒളിമ്പിക്സില്‍ ഗോപി 25-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ടോക്യോ ഒളിമ്പിക്സിലേക്കുള്ള യോഗ്യതാ മാര്‍ക്ക് ആയ 2.11.30 സമയം കണ്ടെത്താന്‍ ദോഹയില്‍ ഗോപിക്ക് കഴിഞ്ഞില്ല.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ആവേശ ജയം; ഷമിയും ജഡേജയും തകര്‍ത്തു
എത്യോപ്യന്‍ താരങ്ങളാണ് സ്വര്‍ണം വെള്ളിയും സ്വന്തമാക്കിയത്. ലെലിസ ഡെസിസ 2.10.40 സമയത്തിനുള്ളിലും മൊസിനെറ്റ് ഗെറിമ്യു 2.10.44 സമയത്തിലും ഫിനിഷ് ചെയ്തപ്പോള്‍ 2.10.51 സെക്കന്റില്‍ ഫിനിഷിങ് ലൈനിലെത്തിയ കെനിയയുടെ അമോസ് കിപ്രട്ടോ ആണ് വെങ്കലം സ്വന്തമാക്കിയത്. ഗോപിയുടെ മാരത്തോണ്‍ കഴിഞ്ഞതോടെ ഇന്ത്യയുടെ പ്രതീക്ഷകള്‍ അവസാനിക്കുകയും ചെയ്തു.