400 മീറ്ററില്‍ ദേശീയ റെക്കോര്‍ഡ് മറികടന്ന് മലയാളി മുഹമ്മദ് അനസ്
പ്രേഗ്: ചെക്ക് റിപ്പബ്ലിക്കില്‍ ശനിയാഴ്ച നടന്ന അന്താരാഷ്ട്ര മീറ്റില്‍ മലയാളിതാരം മുഹമ്മദ് അനസ് 45.24 സെക്കന്‍ഡില്‍ 400 മീറ്റര്‍ മറികടന്ന് സ്വര്‍ണമണിഞ്ഞു. തന്റെതന്നെ ദേശീയ റെക്കോര്‍ഡ് മറികടക്കുന്ന പ്രകടനമാണ് അനസ് കാഴ്ചവെച്ചത്. മീറ്റില്‍ മലയാളിയായ കുഞ്ഞുമുഹമ്മദ് രണ്ടാ സ്ഥാനവും (46.68 സെക്കന്‍ഡ്) കര്‍ണാടകയില്‍ നിന്നുള്ള സുരേഷ് ജീവന്‍ (46.98 സെക്കന്‍ഡ്) മൂന്നാം സ്ഥാനവും നേടി.

ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്ഥാപിച്ച 45.31 സെക്കന്‍ഡിന്റെ റെക്കോര്‍ഡ് ആണ് അനസ് മറികടന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നാലാമതായാണ് അനസ് ഫിനിഷ് ചെയ്തത്. സ്വര്‍ണനേട്ടത്തില്‍ അനസിനും പരിശീലകന്‍ ഗാലിന ബുഖാറിനയ്ക്കും അത്ലറ്റിക്സ് ഫെഡറേഷന്‍ ട്വിറ്ററിലൂടെ ആശംസയറിയിച്ചിട്ടുണ്ട്.
ഇതിഹാസതാരം മില്‍ഖ സിങ്ങിന് ശേഷം ആദ്യമായി കോമണ്‍വെല്‍ത്ത് ഗെയിംസ് ഫൈനലില്‍ പ്രവേശിച്ച ഇന്ത്യന്‍ താരമെന്ന ബഹുമതികൂടിയുണ്ട് കൊല്ലം സ്വദേശിയായ അനസിന്. 50 വര്‍ഷത്തിനു ശേഷമായിരുന്നു 400 മീറ്ററില്‍ ഒരു ഇന്ത്യന്‍ താരം ഫൈനലിലെത്തിയത്.
ചെക്ക് റിപ്പബ്ലിക്കില്‍ ഇന്ത്യന്‍ താരങ്ങള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. വനിതകളുടെ 400 മീറ്ററില്‍ ഇന്ത്യന്‍ താരം എം.ആര്‍ പൂവമ്മയും സ്വര്‍ണം നേടിയിട്ടുണ്ട്. 200 മീറ്ററില്‍ ഇന്ത്യയുടെ രാജീവ് അരോക്യ വെങ്കലവും കരസ്ഥമാക്കി. ഏഷ്യന്‍ ഗെയിംസിന് ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിന് ഇപ്പോഴത്തെ പ്രകടനം ആത്മവിശ്വാസമേകുമെന്നുറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications