വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കരിയറില്‍ നേരിട്ട ഏറ്റവും വേഗമേറിയ പന്തുകള്‍ ആരുടെ? റിക്കി പോണ്ടിങ് പറയുന്നതിങ്ങനെ

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ മുന്‍നിര നായകന്മാരുടെ പട്ടികയില്‍ മുന്‍നിരയിലാണ് റിക്കി പോണ്ടിങ്ങിന്റെ സ്ഥാനം. ഓസ്‌ട്രേലിയയെ 2003ലും 2007ലും ലോകകപ്പിലേക്ക് നയിച്ച പോണ്ടിങ് ബാറ്റ്‌സ്മാനെന്ന നിലയിലും തന്റേതായ സ്ഥാനം നേടിയെടുത്ത കളിക്കാരനാണ്. എന്നാല്‍ തന്നെ കരിയറില്‍ പേസ് ബൗളിങ്ങില്‍ വിറപ്പിച്ച ഒരു ബൗളറുണ്ടെന്ന് പോണ്ടിങ് വ്യക്തമാക്കിയിരിക്കുകയാണ്. തന്നെ വിറപ്പിച്ച പേസ് ബൗളര്‍ പാകിസ്താന്‍ സൂപ്പര്‍ പേസറായ ഷുഹൈബ് അക്തറാണെന്നാണ് പോണ്ടിങ് പറഞ്ഞത്. കരിയറില്‍ നേരിട്ട ഏറ്റവും വേഗമേറിയ ഓവര്‍ 1999ല്‍ പെര്‍ത്തില്‍ നടന്ന മത്സരത്തില്‍ അക്തര്‍ എറിഞ്ഞതാണെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്.

തുടര്‍ച്ചയായി 150ന് മുകളിലെത്തിയ പന്തുകള്‍ നേരിടാന്‍ ഏറെ പ്രയാസപ്പെട്ടതായും പോണ്ടിങ് പറഞ്ഞു. നേരിട്ട ഏറ്റവും മികച്ച ഓവര്‍ മുന്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ആന്‍ഡ്രൂ ഫ്‌ളിന്റോഫിന്റേതാണെന്നും പോണ്ടിങ് പറഞ്ഞു. 2005ലെ ആഷസ് ടെസ്റ്റിലെ ഫ്‌ളിന്റോഫിന്റെ ഓവറിനെയാണ് പോണ്ടിങ് പുകഴ്ത്തിയത്. എഡ്ജ്ബാസ്റ്റണില്‍ നടന്ന രണ്ടാം ആഷസ് ടെസ്റ്റില്‍ ഫ്‌ളിന്റോഫിന്റെ പന്തുകള്‍ നേരിടാന്‍ പോണ്ടിങ് ബുദ്ധിമുട്ടുകയും ഓവറിലെ അവസാന പന്തില്‍ ഫ്‌ളിന്റോഫിന് മുന്നില്‍ കീഴടങ്ങുകയും ചെയ്തു.

പേരെടുത്ത ഇന്ത്യന്‍ താരങ്ങളല്ല, എങ്കിലും ഐപിഎല്ലില്‍ സ്വന്തമായി റെക്കോഡ്; ആരാണവര്‍?പേരെടുത്ത ഇന്ത്യന്‍ താരങ്ങളല്ല, എങ്കിലും ഐപിഎല്ലില്‍ സ്വന്തമായി റെക്കോഡ്; ആരാണവര്‍?

rickyponting

45കാരനായ പോണ്ടിങ് ഓസ്‌ട്രേലിയക്കുവേണ്ടി 168 ടെസ്റ്റില്‍ നിന്ന് 51.85 ശരാശരിയില്‍ 13,378 റണ്‍സ് നേടിയിട്ടുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കഴിഞ്ഞാല്‍ (15921) അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ ടെസ്റ്റ് റണ്‍സുള്ള താരം പോണ്ടിങ്ങാണ്. 41 ടെസ്റ്റ് സെഞ്ച്വറിയും ആറ് ഡബിള്‍ സെഞ്ച്വറിയും 62 അര്‍ധ സെഞ്ച്വറിയും അദ്ദേഹത്തിന്റെ പേരിലുണ്ട്. 375 ഏകദിനത്തില്‍ നിന്ന് 13704 റണ്‍സും 17ടി20യില്‍ നിന്ന് 401 റണ്‍സും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനുവേണ്ടി 10 മത്സരത്തില്‍ നിന്ന് 91 റണ്‍സും പോണ്ടിങ് നേടി. വിരമിച്ചതിന് ശേഷം പരിശീലകറോളില്‍ പോണ്ടിങ് സജീവമാണ്.മുംബൈ ഇന്ത്യന്‍സിന്റെ പരിശീലകനായിരുന്ന പോണ്ടിങ് ഇപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെയാണ് പരിശീലിപ്പിക്കുന്നത്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സംഘത്തിലും അദ്ദേഹം അംഗമാണ്.

കോലിയോ, രോഹിത്തോ? അടുത്ത സുഹൃത്താര്... ഒരാളുമായി അധികം സംസാരമില്ല- ഷമികോലിയോ, രോഹിത്തോ? അടുത്ത സുഹൃത്താര്... ഒരാളുമായി അധികം സംസാരമില്ല- ഷമി

നേരത്തെ ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനത്തെയും പോണ്ടിങ് പുകഴ്ത്തിയിരുന്നു. ഇഷാന്ത് ശര്‍മയുടെയും ഹര്‍ഭജന്‍ സിങ്ങിന്റെയും പന്തുകള്‍ നേരിടാന്‍ പ്രയാസമാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഇഷാന്തിന്റെ കരിയറിന്റെ തുടക്കത്തിലെ ബൗളിങ് പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ടെസ്റ്റില്‍ ഇന്ത്യയുടെ നിലവിലെ മുഖ്യ ബൗളറും ഇഷാന്ത് തന്നെയാണ്. ഹര്‍ഭജന്‍ സിങ്ങിന്റെ സ്പിന്‍ ബൗളിങ്ങിന് മുന്നില്‍ നിരവധി തവണ പോണ്ടിങ് മുട്ടുകുത്തിയിട്ടുണ്ട്.

Story first published: Thursday, April 16, 2020, 12:30 [IST]
Other articles published on Apr 16, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X