Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടോക്കിയോ ഒളിംപിക്‌സ് 2021: ഒളിംപിക്‌സ് ചരിത്രത്തിലെ ഇന്ത്യയുടെ മെഡല്‍ നേട്ടക്കാരെ അറിയാം

കായിക ലോകത്തിനെ വീണ്ടും ആവേശങ്ങളുടെ വര്‍ണ്ണ കാഴ്ചകളിലേക്ക് നയിക്കാന്‍ മറ്റൊരു ഒളിംപിക്‌സ് എത്തുകയാണ്. കോവിഡ് പ്രതിസന്ധിയില്‍ നീണ്ടുപോയെങ്കിലും ടോക്കിയോ ഒളിംപിക്‌സ് ജൂലൈ 23 മുതല്‍ ആരംഭിക്കുകയാണ്. ഇന്ത്യയും വളരെ പ്രതീക്ഷയോടെയാണ് ടോക്കിയോക്ക് യാത്രയായിരിക്കുന്നത്. 111 ഓളം ഇന്ത്യന്‍ താരങ്ങളാണ് ടോക്കിയോ ഒളിംപിക്‌സില്‍ പങ്കെടുക്കുന്നത്. പി വി സിന്ധുവടക്കം നിരവധി മെഡല്‍ പ്രതീക്ഷകള്‍ ഇത്തവണയും ഇന്ത്യന്‍ സംഘത്തിലുണ്ട്. ഇന്ത്യയുടെ ഒളിംപിക്‌സ് ചരിത്രത്തിലെ ഇതുവരെയുള്ള മെഡല്‍ നേട്ടക്കാരെ അറിയാം.

1900ലെ പാരിസ് ഒളിംപിക്‌സില്‍ രണ്ട് മെഡലുകളാണ് ഇന്ത്യക്ക് ലഭിച്ചത്. 200 മീറ്റര്‍ ഡാഷിലും 200 മീറ്റര്‍ ഹര്‍ഡില്‍സിലും നോര്‍മാന്‍ പിച്ചാര്‍ഡ് ഇന്ത്യക്കായി വെള്ളി മെഡല്‍ നേടി. 1952ലെ ഒളിംപിക്‌സില്‍ കെഡി ജാദവ് ഗുസ്തിയില്‍ ഇന്ത്യക്കായി വെങ്കല മെഡല്‍ നേടി. ഈ ഒറ്റ മെഡല്‍ മാത്രമാണ് ഇന്ത്യക്കന്ന് ലഭിച്ചത്. 1996ല്‍ ടെന്നിസില്‍ ലിയാണ്ടര്‍ പേസ് ഇന്ത്യക്കായി വെങ്കല മെഡല്‍ നേടി. 2000ലെ ഒളിംപിക്‌സിലും വ്യക്തിഗത ഇനത്തില്‍ ഒരു മെഡലാണ് ഇന്ത്യക്ക് ലഭിച്ചത്.

ഭാരോദ്വഹനത്തില്‍ കര്‍ണം മല്ലേശ്വരി വെങ്കല മെഡലാണ് നേടിയത്. 2004ലെ ഒളിംപിക്‌സില്‍ ഷൂട്ടിങ്ങില്‍ രാജ്യവര്‍ധന്‍ സിങ് റാത്തോര്‍ ഇന്ത്യക്കായി വെള്ളി മെഡല്‍ നേടി. 2008ലെ ബെയ്ജിങ് ഒളിംപിക്‌സില്‍ മൂന്ന് മെഡലുകള്‍ ഇന്ത്യ സ്വന്തമാക്കി. ഷൂട്ടിങ്ങില്‍ അഭിനവ് ബിന്ദ്ര ഇന്ത്യക്കായി സ്വര്‍ണ്ണം നേടിയപ്പോള്‍ ഗുസ്തിയില്‍ വിജേന്ദര്‍ കുമാറും സുശീല്‍ കുമാറും ഇന്ത്യക്കായി വെങ്കല മെഡല്‍ നേടി.

pvsindhu

2012ലെ ലണ്ടന്‍ ഒളിംപിക്‌സിലാണ് ഇന്ത്യ ഏറ്റവും തിളങ്ങിയത്. വ്യക്തിഗത ഇനത്തില്‍ ആറ് മെഡലുകള്‍ ഇന്ത്യ നേടിയത്. ഷൂട്ടിങ്ങില്‍ വിജയ് കുമാര്‍ വെള്ളി നേടിയപ്പോള്‍ ഗുസ്തിയില്‍ സുശീല്‍ കുമാറും വെള്ളി നേടി. ഗുസ്തിയില്‍ യോഗേശ്വര്‍ ദത്ത് വെങ്കലവും ബോക്‌സിങ്ങില്‍ മേരി കോം വെങ്കലവും ബാഡ്മിന്റണില്‍ സൈന നെഹ്‌വാള്‍ വെങ്കലം നേടിയപ്പോള്‍ ഷൂട്ടിങ്ങില്‍ ഗഗന്‍ നാരങ്കും വെങ്കലമെഡല്‍ നേടിയെടുത്തു.

2016ലെ റിയോ ഡി ജനെയ്‌റോയില്‍ നടന്ന ഒളിംപിക്‌സില്‍ രണ്ട് മെഡല്‍ ഇന്ത്യക്ക് വ്യക്തിഗത ഇനത്തില്‍ ലഭിച്ചു. ബാഡ്മിന്റണില്‍ പി വി സിന്ധു വെള്ളിയും ഗുസ്തിയില്‍ സാക്ഷി മാലിക്ക് വെങ്കലവും നേടി. ഹോക്കിയില്‍ ഇന്ത്യന്‍ ടീം നിരവധി മെഡലുകള്‍ ഒളിംപിക്‌സില്‍ നേടിയിട്ടുണ്ട്. 1928,1932,1936,1948,1952,1956 ഒളിംപിക്‌സില്‍ ഇന്ത്യയുടെ ഹോക്കി ടീം സ്വര്‍ണ്ണ മെഡല്‍ നേടി. 1960ല്‍ വെള്ളി നേടിയപ്പോള്‍ 1964ല്‍ സ്വര്‍ണ്ണം ഇന്ത്യയുടെ ഹോക്കി ടീം സ്വന്തമാക്കി. 1968,1972 ഒളിംപിക്‌സില്‍ ഇന്ത്യ വെങ്കലം നേടിയപ്പോള്‍ 1980ല്‍ മോസ്‌കോയില്‍ സ്വര്‍ണ്ണവും ഇന്ത്യന്‍ ഹോക്കി ടീം സ്വന്തമാക്കി.

Story first published: Saturday, July 3, 2021, 13:28 [IST]
Other articles published on Jul 3, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+